'തുടരും' സിനിമയുടെ വ്യാജ പതിപ്പ് ട്രെയിനിലിരുന്ന് കണ്ടു, തൃശ്ശൂരില്‍ ഒരാള്‍ പിടിയില്‍

Update: 2025-05-05 11:23 GMT

തിയേറ്ററില്‍ ഹിറ്റായി പ്രദര്‍ശനം തുടരുന്ന മോഹന്‍ ലാല്‍ ചിത്രം 'തുടരും'ന്റെ വ്യാജ പതിപ്പ് കണ്ട ഒരാള്‍ അറസ്റ്റില്‍. ട്രെയിനില്‍ ഇരുന്ന് ഇയാള്‍ വ്യാജപതിപ്പ് കാണുകയായിരുന്നു. ബെംഗളൂരു എറണാകുളം ഇന്റര്‍സിറ്റി എക്‌സ്പ്രസിലെ യാത്രക്കാരന്‍ തൃശൂരിലാണ് പിടിയിലായത്. ബെംഗളൂരുവില്‍ നിന്ന് പൂരം കാണാന്‍ തൃശൂരിലെത്തിയതാണ് ഇയാള്‍. സിനിമ ഫോണില്‍ ഡൗണ്‍ലോഡ് ചെയ്തിട്ടില്ലെന്നും ഓണ്‍ലൈന്‍ വഴി തന്നെ കാണുകയായിരുന്നുവെന്നും പൊലീസ് പറഞ്ഞു. സിനിമയുടെ വ്യാജപതിപ്പ് ഇറങ്ങിയ വിവരം നേരത്തെ പുറത്ത് വന്നിരുന്നു. തൃശൂര്‍ ഷൊര്‍ണ്ണൂര്‍ റൂട്ടില്‍ ഓടുന്ന ബസില്‍ യാത്രക്കാരന്‍ സിനിമ കാണുന്നതിന്റെ ദൃശ്യങ്ങള്‍ പുറത്ത് വന്നിരുന്നു. വ്യാജപതിപ്പ് പ്രചരിപ്പിക്കുന്നവര്‍ക്കെതിരെ കര്‍ശന നടപടി എടുക്കാന്‍ പൊലീസിനെ സമീപിച്ചിരിക്കുകയാണ് സിനിമയുടെ നിര്‍മ്മാതാക്കള്‍.

Similar News