മലയാള സിനിമാ പ്രേമികളും മോഹന്‍ലാല്‍ ആരാധകരും ഏറെ കാത്തിരുന്ന L2 എമ്പുരാന്‍ ന്റെ ടീസര്‍ ജനുവരി 26ന് വൈകീട്ട് ആറ് മണിക്ക് പുറത്ത് വിടും.. ഇന്‍സ്റ്റഗ്രാം സ്റ്റോറിയിലാണ് പൃഥ്വിരാജ് ഇക്കാര്യം അറിയിച്ചത്. മുരളി ഗോപി എഴുതി പൃഥ്വിരാജ് സംവിധാനം ചെയ്യുന്ന എമ്പുരാന്‍, ലൂസിഫറിന്റെ രണ്ടാം ഭാഗമാണ്. ചിത്രത്തിന്റെ നിര്‍മാതാക്കളിലൊരാളായ ആശിര്‍വാദ് സിനിമാസ് 25ാം വാര്‍ഷികം ആഘോഷിക്കുന്ന വേളയില്‍, ഏറെ കാത്തിരുന്ന പ്രൊജക്ടിന്റെ ആദ്യ നിമിഷങ്ങള്‍ക്ക് സാക്ഷിയാവാന്‍ ഏവരെയും ക്ഷണിക്കുന്നു എന്നാണ് ഇന്‍സ്റ്റഗ്രാമില്‍ പൃഥ്വിരാജ് കുറിച്ചത്. ചിത്രത്തിന്റെ മറ്റൊരു നിര്‍മാതാക്കളായ ലൈക്ക പ്രൊഡക്ഷന്‍സിന്റെ ആദ്യ മലയാള സിനിമാ ചുവടുവെപ്പു കൂടിയാണ് എമ്പുരാന്‍. മാര്‍ച്ച് 27നായിരിക്കും ചിത്രം തിയേറ്ററുകളിലെത്തുക.