സലാമിന്റെ വേര്‍പാട് സൃഷ്ടിച്ച നഷ്ടം

By :  News Desk
Update: 2025-03-12 08:04 GMT

മേല്‍പ്പറമ്പ് കൈനോത്ത് സലാമിന്റെ വേര്‍പാട് നാടിനും സുഹൃത്തുകള്‍ക്കും മേല്‍പ്പറമ്പ് പ്രദേശവാസികള്‍ക്കും തീരാനഷ്ടമാണ്. അദ്ദേഹത്തിന്റെ വേര്‍പാടില്‍ നാട് അനുഭവിക്കുന്ന ദു:ഖം വാക്കുകളില്‍ വിവരിക്കുക പ്രയാസമാണ്. കോമു സലാം എന്നാണ് അദ്ദേഹത്തെ കൂടുതല്‍ അറിയപ്പെടുന്നത്. എല്ലാവരെയും ചിരിപ്പിക്കാനും തന്റെ നര്‍മ്മബോധവും സ്‌നേഹവും നിറഞ്ഞ ആത്മാവും കൊണ്ട് എല്ലാ സുഹൃത്തുക്കളുടെയും ഹൃദയം കവരാനും അദ്ദേഹത്തിന് കഴിഞ്ഞിരുന്നു. സ്‌പോര്‍ട്‌സിനോട് വലിയ താല്‍പര്യമായിരുന്നു. ഫുട്‌ബോളിനെ ഏറെ ഇഷ്ടപ്പെട്ടിരുന്നു. ഫലിത പ്രിയനായ സലാമിന് ചുറ്റും സുഹൃത്തുക്കളൊക്കെ തടിച്ചുകൂടും. സ്‌നേഹവും ലാളിത്യവും അദ്ദേഹത്തിന്റെ കൈമുതലായിരുന്നു. ഏത് സാഹചര്യത്തെയും ചിരിപ്പിക്കാന്‍ കഴിയുന്ന സലാമിന്റെ വേറിട്ട രീതി ഞങ്ങളെ അദ്ദേഹത്തിലേക്ക് ഏറെ അടുപ്പിച്ചിരുന്നു. സലാമിന്റെ പെരുമാറ്റവും ഇടപെടലും ഇഷ്ടപ്പെടാത്ത ആരും ഉണ്ടായിരുന്നില്ല. ഒരിക്കലും നികത്താനാവാത്ത ഒരു വിടവ് അവശേഷിപ്പിച്ചാണ് സലാം യാത്രയായത്. സര്‍വ്വശക്തന്‍ അദ്ദേഹത്തിന്റെ പാരത്രിക ജീവിതം ധന്യമാക്കട്ടെ.

Similar News