ഉദുമ: ഉദുമയിലെ കോണ്‍ഗ്രസ് നേതാവ് മേല്‍ബാര കിഴക്കേക്കരയിലെ സി അരവിന്ദാക്ഷന്‍(44) ഹൃദയാഘാതത്തെ തുടര്‍ന്ന് മരിച്ചു. ഉദുമ മണ്ഡലം കോണ്‍ഗ്രസ് മുന്‍ സെക്രട്ടറിയും ഉദുമ മണ്ഡലം യൂത്ത് കോണ്‍ഗ്രസ് മുന്‍ സെക്രട്ടറിയുമായിരുന്നു. ഇന്നലെ രാത്രിയാണ് അരവിന്ദാക്ഷന് ഹൃദയാഘാതം സംഭവിച്ചത്. ആദ്യം ഉദുമയിലെ ആസ്പത്രിയിലെത്തിച്ചെങ്കിലും നില ഗുരുതരമായതിനാല്‍ കാസര്‍കോട്ടെ ആസ്പത്രിയിലേക്ക് കൊണ്ടുപോകും വഴിയാണ് മരണം സംഭവിച്ചത്. മുന്‍ ഫുട്ബോള്‍ താരം കൂടിയാണ് അരവിന്ദാക്ഷന്‍. മേല്‍ബാര ബെസ്റ്റോ ക്ലബ്ബ് ടീം മാനേജര്‍, മേല്‍ബാര പ്രിയദര്‍ശിനി സാംസ്‌ക്കാരിക നിലയം നിര്‍വാഹക സമിതിയംഗം എന്നീ നിലകളിലും പ്രവര്‍ത്തിച്ചിരുന്നു. മുന്‍മുഖ്യമന്ത്രി ഉമ്മന്‍ ചാണ്ടി അടക്കമുള്ള കോണ്‍ഗ്രസ് നേതാക്കള്‍ കാസര്‍കോട്ടെത്തിയാല്‍ വിവിധ പരിപാടികളിലേക്ക് വാഹനങ്ങളില്‍ കൊണ്ടുപോയിരുന്നത് അരവിന്ദാക്ഷനായിരുന്നു. പരേതരായ കറുവന്റെയും മാണിക്കത്തിന്റെയും മകനാണ്. ഭാര്യ:സുനിത (ബാര ഗവ. ഹൈസ്‌കൂള്‍ ജീവനക്കാരി). മക്കള്‍: ആന്‍മി അരവിന്ദ്(ഒമ്പതാംതരം വിദ്യാര്‍ത്ഥിനി, ബാര ഗവ. ഹൈസ്‌കൂള്‍), സാന്‍വി അരവിന്ദ്(ആരാംതരം വിദ്യാര്‍ത്ഥിനി, ബാര ഗവ. ഹൈസ്‌കൂള്‍). സഹോദരങ്ങള്‍: സി. വിനോദ്(ഗള്‍ഫ്), സുലോചന, സുഗന്ധി, സുനിത.