DEATH | അച്ഛന്‍ മരിച്ചതിന്റെ നാലാം നാള്‍ മകന്‍ കുഴഞ്ഞുവീണ് മരിച്ചു

By :  Sub Editor
Update: 2025-04-02 11:27 GMT

കാസര്‍കോട്: അച്ഛന്‍ മരിച്ചതിന്റെ നാലാംനാള്‍ മകന്‍ കുഴഞ്ഞ് വീണ് മരിച്ചു. കാസര്‍കോട് കസബ കടപ്പുറത്തെ ഷൈജു(36)വാണ് മരിച്ചത്.

മത്സ്യത്തൊഴിലാളിയായിരുന്നു. ഷൈജുവിന്റെ അച്ഛന്‍ ബാബു മാര്‍ച്ച് 29ന് അസുഖത്തെ തുടര്‍ന്ന് മരിച്ചിരുന്നു. ഷൈജു ഇന്നലെ വീട്ടില്‍ വെച്ച് കുഴഞ്ഞ് വീഴുകയായിരുന്നു.

ഉടന്‍ തന്നെ ആസ്പത്രിയില്‍ എത്തിച്ചെങ്കിലും രക്ഷിക്കാനായില്ല. മാതാവ്: സരോജിനി. സഹോദരങ്ങള്‍: വൈശാഖ്, ഷൈമ.

Similar News