തടി കയറ്റിയ ലോറി പാഞ്ഞുകയറി: ഉറങ്ങിക്കിടന്ന അഞ്ച് പേര്‍ക്ക് ദാരുണാന്ത്യം

.മദ്യലഹരിയിലായിരുന്ന ക്ലീനര്‍ അലക്‌സ് ആണ് ലോറി ഓടിച്ചിരുന്നതെന്നാണ് കണ്ടെത്തല്‍.

Update: 2024-11-26 04:20 GMT

തൃശൂര്‍ നാട്ടികയില്‍ തടി കയറ്റി വന്ന ലോറി നിയന്ത്രണം വിട്ട് പാഞ്ഞുകയറി ഉറങ്ങിക്കിടന്ന രണ്ട് കുട്ടികള്‍ ഉള്‍പ്പെടെ അഞ്ച് ഇതരസംസ്ഥാനക്കാര്‍ക്ക് ദാരുണാന്ത്യം.കാളിയപ്പന്‍ (50), , നാഗമ്മ ( 39) , ബംഗാഴി (20), ജീവന്‍ (4) മറ്റൊരു കുട്ടി എന്നിവരാണ് മരിച്ചവരിലുള്ളത്. ഏഴ് പേര്‍ക്ക് പരിക്കേറ്റു. പരിക്കേറ്റവരെ തൃശൂര്‍ മെഡിക്കല്‍ കോളേജ് ആശുപത്രിയില്‍ പ്രവേശിപ്പിച്ചു. പൂലര്‍ച്ചെ നാല് മണിയോടെയാണ് സംഭവം. കണ്ണൂരില്‍ നിന്ന് കൊച്ചിയിലേക്ക് പോവുകയായിരുന്ന ലോറിയാണ് ബാരിക്കേഡും തകര്‍ത്ത് അപകടമുണ്ടാക്കിയത്. അപകടത്തിന് ശേഷവും ലോറി നിര്‍ത്താതെ പോയി. തുടര്‍ന്ന് നാട്ടുകാരാണ് ലോറി തടഞ്ഞത്. ലോറി ഡ്രൈവര്‍ ജോസ് , ക്ലീനര്‍ അലക്‌സ് എന്നിവരെ പൊലീസ് കസ്റ്റഡിയിലെടുത്തു. മദ്യലഹരിയിലായിരുന്ന ക്ലീനര്‍ അലക്‌സ് ആണ് ലോറി ഓടിച്ചിരുന്നതെന്നാണ് കണ്ടെത്തല്‍. ഇയാള്‍ക്ക് ഡ്രൈവിംഗ് ലൈസന്‍സ് ഇല്ലെന്നും കണ്ടെത്തിയിട്ടുണ്ട്. പൊലീസ് അന്വേഷണം ആരംഭിച്ചു.

Similar News