കൊലക്കേസില്‍ ജാമ്യത്തിലിറങ്ങി മുങ്ങിയ പ്രതി അറസ്റ്റില്‍
By : Online correspondent
Update: 2025-03-13 06:44 GMT
കുമ്പള : കൊലക്കേസില്‍ ജാമ്യത്തിലിറങ്ങി പൊലീസിന്റെ കണ്ണ് വെട്ടിച്ച് നടക്കുകയായിരുന്ന പ്രതി അറസ്റ്റില്‍. കുമ്പള പൊലീസ് ആണ് പ്രതിയെ അറസ്റ്റ് ചെയ്തത്. കുബന്നൂരിലെ റിയാസി(28)നെയാണ് കുമ്പള എസ്.ഐ. കെ.വിജയന്റെ നേതൃത്വത്തിലുള്ള പൊലീസ് സംഘം അറസ്റ്റ് ചെയ്തത്.
2019ല്‍ ഉപ്പള പ്രതാപ് നഗര്‍ പുള്ളിക്കുത്തിലെ പെയിന്റിംഗ് തൊഴിലാളി അല്‍ത്താഫിനെ കാറില്‍ തട്ടി കൊണ്ടുപോയി മര്‍ദിച്ച് കൊലപ്പെടുത്തിയെന്ന കേസിലെ പ്രതിയാണ് റിയാസ്. ശിക്ഷ അനുഭവിക്കുന്നതിനിടെ ജാമ്യത്തില്‍ ഇറങ്ങിയശേഷം മുങ്ങി നടക്കുകയായിരുന്നു.