ജ്യേഷ്ഠനെ വാക്കത്തി കൊണ്ട് വെട്ടി പരിക്കേല്‍പ്പിച്ച കേസില്‍ അനുജന്‍ അറസ്റ്റില്‍
പാണന്തോട്ടെ ഷാജിയെ വെട്ടിക്കൊല്ലാന്‍ ശ്രമിച്ച കേസില്‍ അനുജന്‍ ഷൈജു ആണ് അറസ്റ്റിലായത്;
കാഞ്ഞങ്ങാട് : ജ്യേഷ്ഠനെ വാക്കത്തി കൊണ്ട് വെട്ടി പരിക്കേല്‍പ്പിച്ച കേസില്‍ പ്രതിയായ അനുജനെ പൊലീസ് അറസ്റ്റ് ചെയ്തു. രാവണീശ്വരം പാണന്തോട്ടെ ഷൈജുവിനെ(43)യാണ് ഹൊസ് ദുര്‍ഗ് പൊലീസ് അറസ്റ്റ് ചെയ്തത്. പാണന്തോട്ടെ ഷാജിയെ വെട്ടിക്കൊല്ലാന്‍ ശ്രമിച്ച കേസിലാണ് ഷൈജു അറസ്റ്റിലായത്. വ്യാഴാഴ്ച വൈകിട്ടാണ് സംഭവം.
ഷാജിയും ഷൈജുവും മദ്യപിക്കുന്നതിനിടെ വാക്കുതര്‍ക്കമുണ്ടായിരുന്നു. ഇതിനിടയില്‍ പ്രകോപിതനായ ഷൈജു വാക്കത്തി കൊണ്ട് ഷാജിയെ തലക്ക് വെട്ടുകയായിരുന്നു എന്നാണ് ദൃക്‌സാക്ഷികള്‍ നല്‍കുന്ന വിവരം. വെട്ടേറ്റ ഷാജിയെ പരിയാരം മെഡിക്കല്‍ കോളേജ് ആസ്പത്രിയില്‍ പ്രവേശിപ്പിച്ചെങ്കിലും പരിക്ക് ഗുരുതരമായതിനാല്‍ കോഴിക്കോട് മെഡിക്കല്‍ കോളേജിലേക്ക് മാറ്റി. ഷൈജുവിനെ ഹൊസ് ദുര്‍ഗ് ജുഡീഷ്യല്‍ ഒന്നാംക്ലാസ് മജിസ്ട്രേറ്റ് കോടതി രണ്ടാഴ്ചത്തേക്ക് റിമാണ്ട് ചെയ്തു.