14കാരിയെ ഗൾഫിൽ വെച്ച് പീഡിപ്പിച്ചതായി പരാതി; വ്ളോഗർ ഷാലു കിംഗിനെ കൊയിലാണ്ടി പൊലീസ് അറസ്റ്റ് ചെയ്തു

വിദേശത്ത് നിന്ന് മംഗളുരു എയർപോർട്ടിലെത്തിയ പ്രതിയെ പൊലീസ് കസ്റ്റഡിയിലെടുക്കുകയായിരുന്നു;

Update: 2025-07-26 15:08 GMT

കാസർകോട്: 14കാരിയെ ഗൾഫിൽ വെച്ച് പീഡിപ്പെച്ചന്ന കേസിൽ സോഷ്യൽ മീഡിയ ഇന്‍ഫ്ലുവന്‍സറും കാസർകോട് സ്വദേശിയുമായ ഷാലു കിംഗ് എന്ന മുഹമ്മദ് ഷാലു (34)വിനെ കോഴിക്കോട് കൊയിലാണ്ടി പൊലീസ് അറസ്റ്റ് ചെയ്തു. 14 കാരിയായ വിദ്യാർത്ഥിയെ പീഡിപ്പിച്ചെന്ന പരാതിയെ തുടർന്നാണ് അറസ്റ്റ് .

വിദേശത്ത് നിന്ന് മംഗളുരു എയർപോർട്ടിലെത്തിയ പ്രതിയെ പൊലീസ് കസ്റ്റഡിയിലെടുക്കുകയായിരുന്നു.14കാരിയെ വിദേശത്ത് വെച്ച് പീഡിപ്പിച്ചെന്നാണ് ഇയാള്‍ക്കെതിരായ പരാതി. കാസർകോട് കുമ്പള പൊലീസ് സ്റ്റേഷൻ പരിധിയിലാണ് ഷാലുവിൻ്റെ വീട്. കൂടുതൽ ചോദ്യം ചെയ്ത് വരികയാണ്.

Similar News