ഷൊര്‍ണൂര്‍ റെയില്‍വെ സ്റ്റേഷനില്‍ നിന്ന് 10 കിലോ കഞ്ചാവ് പിടികൂടിയ കേസില്‍ ഉപ്പള സ്വദേശിക്ക് 7 വര്‍ഷം കഠിനതടവ്

ഉപ്പളയിലെ കിരണിനെ(28)യാണ് പാലക്കാട് അഡീഷണല്‍ സെഷന്‍സ് കോടതി ശിക്ഷിച്ചത്;

Update: 2025-08-01 05:15 GMT

കാസര്‍കോട്: ഷൊര്‍ണൂര്‍ റെയില്‍വെ സ്റ്റേഷനില്‍ നിന്ന് 10 കിലോ കഞ്ചാവ് പിടികൂടിയ കേസില്‍ പ്രതിയായ ഉപ്പള സ്വദേശിക്ക് കോടതി ഏഴുവര്‍ഷം കഠിനതടവും ഒരു ലക്ഷം രൂപ പിഴയും വിധിച്ചു. ഉപ്പളയിലെ കിരണിനെ(28)യാണ് പാലക്കാട് അഡീഷണല്‍ സെഷന്‍സ്(രണ്ട്) കോടതി ശിക്ഷിച്ചത്.

2020ല്‍ ആണ് കേസിനാസ്പദമായ സംഭവം നടന്നത്. ഷൊര്‍ണൂര്‍ റെയില്‍വെ സ്റ്റേഷനില്‍ ട്രെയിനില്‍ വെച്ചാണ് കിരണിനെ 10 കിലോ കഞ്ചാവുമായി റെയില്‍വെ പൊലീസ് പിടികൂടിയത്. പ്രോസിക്യൂഷന് വേണ്ടി പബ്ലിക് പ്രോസിക്യൂട്ടര്‍ ശ്രീനാഥ് വേണു ഹാജരായി.

Similar News