സ്വാതന്ത്ര്യ ദിനം; മംഗളൂരു- ഷൊര്‍ണൂര്‍ സ്‌പെഷ്യല്‍ ട്രെയിന്‍ ഇന്ന് വൈകീട്ട്
വൈകീട്ട് 6.40ന് കാസര്‍കോട് എത്തും;
By : Online Desk
Update: 2025-08-14 06:13 GMT
കാസര്‍കോട്: സ്വാതന്ത്ര്യ ദിനം പ്രമാണിച്ച് തിരക്കൊഴിവാക്കാന്‍ സതേണ്‍ റെയില്‍വേ പ്രഖ്യാപിച്ച മംഗളൂരു- ഷൊര്‍ണൂര്‍ സ്‌പെഷ്യല്‍ ട്രെയിന്‍ ( 06131) ഇന്ന് വൈകീട്ട് സര്‍വീസ് ആരംഭിക്കും. ആഗസ്റ്റ് 14ന് വൈകീട്ട് 6ന് മംഗളൂരുവില്‍ നിന്ന് പുറപ്പെടുന്ന ട്രെയിന്‍ 15ന് പുലര്‍ച്ചെ 1 മണിക്ക് ഷൊര്‍ണൂരിലെത്തും. അഞ്ച് ചെയര്‍ കാറുകളും 13 ജനറല്‍ കോച്ചുകളുമുള്ള ട്രെയിന്‍ അണ്‍റിസര്‍വ്ഡ് യാത്രക്കാര്‍ക്ക് ഏറെ ആശ്വാസകരമാവും. മംഗളൂരുവില്‍ നിന്ന് പുറപ്പെട്ടാല്‍ 6.40ന് കാസര്‍കോട് എത്തും. ജില്ലയില്‍ കാഞ്ഞങ്ങാട്, നീലേശ്വരം, ചെറുവത്തൂര്‍ എന്നിവിടങ്ങളില്‍ സ്റ്റോപ്പുണ്ട്.