ട്രെയിനില്‍ അധ്യാപകനെ മര്‍ദ്ദിച്ച കേസ്; രണ്ട് വിദ്യാര്‍ത്ഥികള്‍ അറസ്റ്റില്‍

മഞ്ചേശ്വരം ഗോവിന്ദ പൈ കോളേജിലെ അധ്യാപകന്‍ കെ സജനെയാണ് മര്‍ദ്ദിച്ചത്;

Update: 2025-08-02 05:04 GMT

കാസര്‍കോട്: ട്രെയിനില്‍ അധ്യാപകനെ മര്‍ദ്ദിച്ച കേസുമായി ബന്ധപ്പെട്ട് രണ്ട് വിദ്യാര്‍ത്ഥികള്‍ അറസ്റ്റില്‍. മഞ്ചേശ്വരം ഗോവിന്ദ പൈ കോളേജിലെ അധ്യാപകനായ കാഞ്ഞങ്ങാട് ദുര്‍ഗ ഹയര്‍ സെക്കണ്ടറി സ്‌കൂളിന് സമീപത്തെ കെ സജനെ(48) മര്‍ദ്ദിച്ച കേസില്‍ പ്രതികളിലൊരാളായ പാലക്കുന്ന് സ്വദേശി പി.എ മുഹമ്മദ് ജസീം(20), ചേറ്റുകുണ്ടിലെ മുഹമ്മദ് റാസി സലീം(20) എന്നിവരെയാണ് കാസര്‍കോട് റെയില്‍വെ പൊലീസ് അറസ്റ്റ് ചെയ്തത്.

ഇരുവരും മംഗളൂരു ശ്രീനിവാസ കോളേജിലെ മൂന്നാംവര്‍ഷ ബി.സി.എ വിദ്യാര്‍ത്ഥികളാണ്. ഇക്കഴിഞ്ഞ തിങ്കളാഴ്ച വൈകിട്ട് പാസഞ്ചര്‍ ട്രെയിനില്‍ കാഞ്ഞങ്ങാട്ടേക്ക് വരികയായിരുന്ന സജനെ മുഹമ്മദ് ജസീമും മുഹമ്മദ് റാസി സലീം ചേര്‍ന്ന് മുഖത്തടിക്കുകയും കൈവിരലുകള്‍ പിടിച്ചുതിരിക്കുകയും കഴുത്തിന് പിടിക്കുകയും ചെയ്തു എന്നാണ് കേസ്. വിദ്യാര്‍ത്ഥികള്‍ സജന്റെ ഷോള്‍ഡറില്‍ കൈവെച്ച് ബുദ്ധിമുട്ടുണ്ടാക്കിയതിനെ ചോദ്യം ചെയ്ത വിരോധമാണ് അക്രമത്തിന് കാരണം എന്നാണ് സജന്‍ പരാതിയില്‍ പറഞ്ഞിരുന്നത്.

Similar News