തെക്കിൽ പാതയിലൂടെ ഗതാഗതം പുന:സ്ഥാപിച്ചു: ജില്ലാ കളക്ടർ ഉത്തരവ്

Update: 2025-07-12 14:36 GMT

File photo

കാസർകോട്: കനത്ത മഴയിൽ മണ്ണിടിഞ്ഞതിനെ തുടർന്ന് ചെർക്കള - ചട്ടഞ്ചാൽ ദേശീയപാതയിൽ ' നിർത്തിവെച്ച ഗതാഗതം പുന:സ്ഥാപിച്ചു. ജില്ലാ ദുരന്തനിവാരണ അതോറിറ്റി ചെയർമാനായ ജില്ലാ കളക്ടർ കെ ഇമ്പശേഖർ ആണ് ഗതാഗതം പുന:സ്ഥാപിച്ച് ഉത്തരവിട്ടത്. ദേശീയപാത അതോറിറ്റി പ്രൊജക്റ്റ് ഡയറക്ടറുടെ റിപ്പോർട്ടിന്റെ അടിസ്ഥാനത്തിലാണ് ഉത്തരവ്. നിബന്ധനകൾക്ക് വിധേയമായാണ് ഗതാഗതം പുനസ്ഥാപിച്ചത്. സ്വതന്ത്ര എൻജിനീയറും ദേശീയപാത നിർമ്മാണ കമ്പനിയും ഗതാഗതം തുടർച്ചയായി നിരീക്ഷിക്കണം. ആവശ്യമായ സൈൻബോർഡുകൾ, ലൈറ്റുകൾ, അടിയന്തര പ്രതികരണ സംവിധാനം എന്നിവ ഉറപ്പാക്കേണ്ടത് നിർവഹണ ഏജൻസിയുടെ ഉത്തരവാദിത്വമാണ് കനത്ത മഴ, റെഡ് അലേർട്ട്, എന്നിവ സംഭവിച്ചാൽ ഉടനടി ഗതാഗതം നിർത്തിവെച്ച് പഴയ വഴിയായ ചട്ടഞ്ചാൽ - മേൽപ്പറമ്പ് വഴി ഗതാഗതം വഴി തിരിച്ചു വിടാൻ നിർദ്ദേശം നൽകി. സുരക്ഷാ മാർഗ്ഗനിർദ്ദേശങ്ങൾ പാലിക്കാതെ സംഭവിക്കുന്ന അപകടങ്ങൾക്ക് ദേശീയപാതാ അതോറിറ്റി പൂർണ്ണമായ ഉത്തരവാദികളായിരിക്കും. ജൂൺ 16-നാണ് ദേശീയപാത നിർമ്മാണം നടക്കുന്ന മേഖലയിൽ കുന്നിടിഞ്ഞത് .

Similar News