ഭീമനടിയില്‍ കോഴി ഫാമില്‍ തെരുവുനായ ആക്രമണം; 500 കോഴികളെ കൊന്നു
By : Online Desk
Update: 2025-09-03 04:38 GMT
വെസ്റ്റ് എളേരി: ഭീമനടി മാങ്ങോട് കോഴി ഫാമില്‍ തെരുവുനായകളുടെ ആക്രമണത്തില്‍ 500 കോഴികള്‍ ചത്തു. ജോണിയുടെ ഉടമസ്ഥതയിലുള്ള കോഴി ഫാമിലാണ് തെരുവുനായകള്‍ അതിക്രമിച്ച് കയറി ആക്രമണം നടത്തിയത്. ചൊവ്വാഴ്ച രാത്രിയാണ് സംഭവം. അഞ്ചോളം തെരുവുനായക്കൂട്ടങ്ങളാണ് ഫാമിലെത്തിയത്. രണ്ട് ഷെഡ്ഡുകളാക്കി വേര്‍തിരിച്ച ഫാമിലെ ഒരു ഷെഡ്ഡിലാണ് കോഴികളുണ്ടായിരുന്നു. ഇവിടേക്കാണ് നായകളെത്തിയത്. ഫാമില്‍ നിന്ന് കുറച്ചകലെയാണ് താമസം. അതുകൊണ്ട് തന്നെ ശബ്ദം കേട്ടില്ല. ഇന്ന് പുലര്‍ച്ചെ ജോണി ഫാമിലെത്തിയപ്പോഴാണ് കോഴികള്‍ ചത്തുകിടക്കുന്നത് കണ്ടത്. ജോണി എത്തിയ സമയത്തും ഫാമിനുള്ളില്‍ നായകളുണ്ടായിരുന്നു. ഇയാളെ കണ്ടതോടെ നായകള്‍ ഓടിമറയുകയായിരുന്നു. കോഴികള്‍ ചത്തതോടെ ലക്ഷങ്ങളുടെ നാശനഷ്ടമാണ് കണക്കാക്കുന്നത്.