നെല്ലിക്കുന്നില്‍ കടലില്‍ കാണാതായ യു.പി സ്വദേശിക്ക് വേണ്ടി തിരച്ചില്‍ തുടരുന്നു
കല്‍വാജിലെ രേണു എന്ന ജയവീര്‍ സിങ്ങിനെയാണ് കാണാതായത്;
By : Online correspondent
Update: 2025-07-25 07:00 GMT
കാസര്‍കോട്: നെല്ലിക്കുന്നില്‍ കടലില്‍ കാണാതായ യു.പി സ്വദേശിയെ കണ്ടെത്താന്‍ തിരച്ചില്‍ തുടരുന്നു. ഉത്തര്‍പ്രദേശ് ബുള്‍ബുളിയാവൂര്‍ കല്‍വാജിലെ രേണു എന്ന ജയവീര്‍ സിങ്ങിനെ(27)യാണ് കാണാതായത്. ജയവീര്‍ സിങ്ങ് സുഹൃത്തുക്കള്‍ക്കൊപ്പം നെല്ലിക്കുന്ന് കടപ്പുറത്ത് കടലില്‍ കുളിക്കുമ്പോള്‍ തിരമാലയില്‍പ്പെട്ട് കാണാതാകുകയായിരുന്നു.
ഒപ്പമുണ്ടായിരുന്ന മറ്റ് നാലുപേര്‍ കരക്ക് കയറിയെങ്കിലും ജയവീറിനെ രക്ഷിക്കാനായില്ല. തീരദേശസേന വിവരമറിയിച്ചതിനെ തുടര്‍ന്ന് അഗ്‌നിരക്ഷാസേന സ്ഥലത്തെത്തി തിരച്ചില്‍ ആരംഭിക്കുകയായിരുന്നു. ഫിഷറീസിന്റെ റെസ്‌ക്യു ബോട്ടും തിരച്ചില്‍ നടത്തുന്നുണ്ട്.