പി.എം ശ്രീ: റോഡ് ഉപരോധിച്ച് യു.ഡി.എസ്.എഫ് പ്രതിഷേധം
പ്രതിഷേധക്കാരെ പിന്നീട് പൊലീസ് അറസ്റ്റ് ചെയ്ത് നീക്കി;
കാസര്‍കോട്: പി.എം ശ്രീ പദ്ധതിയിലൂടെ വിദ്യാഭ്യാസ മേഖലയെ കാവിവല്‍ക്കരിക്കാന്‍ കേന്ദ്ര-കേരള സര്‍ക്കാറുകള്‍ ശ്രമിക്കുന്നതായി ആരോപിച്ച് യു.ഡി.എസ്.എഫ് ജില്ലാ കമ്മിറ്റിയുടെ നേതൃത്വത്തില്‍ കാസര്‍കോട് നഗരത്തില്‍ നടത്തിയ റോഡ് ഉപരോധത്തില്‍ പ്രതിഷേധം ഇരമ്പി. പ്രതിഷേധക്കാരെ പിന്നീട് പൊലീസ് അറസ്റ്റ് ചെയ്ത് നീക്കുകയായിരുന്നു.
പദ്ധതിയില്‍ നിന്ന് സര്‍ക്കാര്‍ പിന്മാറിയില്ലെങ്കില്‍ വരും ദിവസങ്ങളില്‍ ശക്തമായ പ്രതിഷേധവുമായി മുന്നോട്ട് പോകുമെന്ന് യു.ഡി.എസ്.എഫ് അറിയിച്ചു. ഡി.സി.സി പ്രസിഡണ്ട് പി.കെ ഫൈസല്‍ ഉദ്ഘാടനം ചെയ്തു. എം.എസ്.എഫ് ജില്ലാ പ്രസിഡണ്ട് സൈഫുദ്ദീന്‍ തങ്ങള്‍ അധ്യക്ഷത വഹിച്ചു.
കെ.എസ്.യു ജില്ലാ പ്രസിഡണ്ട് ജവാദ് പുത്തൂര്‍ സ്വാഗതം പറഞ്ഞു. എം.എസ്.എഫ് സംസ്ഥാന വൈസ് പ്രസിഡണ്ട് അനസ് എതിര്‍ത്തോട്, ജില്ലാ ജനറല്‍ സെക്രട്ടറി അന്‍സാഫ് കുന്നില്‍, മനാഫ് നുള്ളിപ്പാടി, സഹീര്‍ ആസിഫ്, ഹമീദ് ബെദിര, ജലീല്‍ തുരുത്തി, നൗഫല്‍ തായല്‍, താഹ തങ്ങള്‍, അഖില്‍ ജോണ്‍, സലാം ബെളിഞ്ച, ഷാഹിദ റാഷിദ്, വിഷ്ണു വി.എന്‍, അല്‍ത്താഫ് പൊവ്വല്‍, ഷാനിഫ് നെല്ലിക്കട്ട, അന്‍സാരി കോട്ടക്കുന്ന്, ഷാനിദ് പടന്ന, നാഫി ചാല, അബിന്‍ കൃഷ്ണ, കീര്‍ത്തന, ശ്രീരാജ് മാങ്ങാട്, ഹാഷിര്‍ മൊയ്തീന്‍, ശ്രീനേഷ്, സിറാജ് ബദിയടുക്ക, മണികണ്ഠന്‍, സിനാന്‍ സി ബി, റിസ് വാന്‍ പള്ളിപ്പുഴ തുടങ്ങിയവര്‍ സംബന്ധിച്ചു.