പ്ലസ് വണ്‍ വിദ്യാര്‍ഥിയെ തടഞ്ഞുനിര്‍ത്തി മര്‍ദിച്ചു; ഒരാള്‍ക്കെതിരെ കേസ്

പള്ളിക്കര പെരിയ റോഡിലെ നാസറിന്റെ മകന്‍ എം മുഹമ്മദ് അജിനാസിന്റെ പരാതിയില്‍ കുന്‍ഹായിക്കെതിരെയാണ് കേസെടുത്തത്;

Update: 2025-08-04 06:08 GMT

കാഞ്ഞങ്ങാട്: പ്ലസ് വണ്‍ വിദ്യാര്‍ഥിയെ തടഞ്ഞുനിര്‍ത്തി മര്‍ദിച്ചു എന്ന പരാതിയില്‍ ഒരാള്‍ക്കെതിരെ പൊലീസ് കേസെടുത്തു. പള്ളിക്കര പെരിയ റോഡിലെ നാസറിന്റെ മകന്‍ എം മുഹമ്മദ് അജിനാസിന്റെ(16) പരാതിയില്‍ കുന്‍ഹായിക്കെതിരെയാണ് ഹൊസ്ദുര്‍ഗ് പൊലീസ് കേസെടുത്തത്.

അജിനാസിനെ കഴിഞ്ഞദിവസം ചിത്താരി പള്ളിക്ക് സമീപം തടഞ്ഞുനിര്‍ത്തി കൈകൊണ്ട് അടിച്ച് പരിക്കേല്‍പ്പിക്കുകയായിരുന്നു എന്നാണ് പരാതിയില്‍ പറയുന്നത്. പ്ലസ് വണ്‍, പ്ലസ് ടു വിദ്യാര്‍ഥികള്‍ തമ്മില്‍ സംഘട്ടനം ഉണ്ടായപ്പോള്‍ അജിനാസും ഉള്‍പ്പെട്ടിട്ടുണ്ടെന്ന് തെറ്റിദ്ധരിച്ചാണ് അക്രമം നടത്തിയതെന്ന് പൊലീസ് പറഞ്ഞു.

Similar News