പയ്യന്നൂര്‍ സുലോചന കൊലപാതകം: അന്വേഷണം ഏറ്റെടുത്ത് സംസ്ഥാന ക്രൈംബ്രാഞ്ച്

ലോക്കല്‍ പൊലീസ് നടത്തിയ അന്വേഷണത്തില്‍ മരണം കൊലപാതകമാണെന്ന് തെളിഞ്ഞെങ്കിലും പ്രതികളെ കണ്ടെത്താന്‍ കഴിഞ്ഞിരുന്നില്ല;

Update: 2025-08-07 06:16 GMT

കാസര്‍കോട്: പയ്യന്നൂര്‍ സുലോചന കൊലപാതകത്തിന്റെ അന്വേഷണം ഏറ്റെടുത്ത് സംസ്ഥാന ക്രൈംബ്രാഞ്ച്. കഴിഞ്ഞ വര്‍ഷം ഒക്ടോബര്‍ രണ്ടിന് പയ്യന്നൂര്‍ റെയില്‍വേ സ്റ്റേഷന് സമീപമുള്ള വീടിന് സമീപത്തെ കിണറ്റില്‍ മരിച്ച നിലയില്‍ കണ്ടെത്തിയ 76 വയസുള്ള സുലോചനയുടെ കൊലപാതക കേസ് ആണ് ക്രൈംബ്രാഞ്ച് ഏറ്റെടുത്തത്. കഴിഞ്ഞ ഒരു വര്‍ഷമായി ലോക്കല്‍ പൊലീസ് നടത്തിയ അന്വേഷണത്തില്‍ മരണം കൊലപാതകമാണെന്ന് തെളിഞ്ഞെങ്കിലും പ്രതികളെ കണ്ടെത്താന്‍ കഴിഞ്ഞിരുന്നില്ല.

അതുകൊണ്ട് കേസന്വേഷണം സംസ്ഥാന ക്രൈംബ്രാഞ്ചിന് കൈമാറി ഡി.ജി.പി ഉത്തരവിറക്കുകയായിരുന്നു. ഇതേ തുടര്‍ന്ന് കണ്ണൂര്‍ ക്രൈം ബ്രാഞ്ച് എസ്.പി ബാലകൃഷ്ണന്‍ നായരുടെ മേല്‍നോട്ടത്തില്‍ ക്രൈംബ്രാഞ്ച് ഡി.വൈ.എസ്.പി. അനില്‍ കുമാര്‍ എം.വി കേസന്വേഷണം ആരംഭിച്ചു. അന്വേഷണത്തിന്റെ ഭാഗമായി എസ്.പി ബാലകൃഷ്ണന്‍ നായരും ഡി.വൈ.എസ്.പി അനില്‍ കുമാറും ഉള്‍പ്പെടെയുള്ള ക്രൈംബ്രാഞ്ച് അന്വേഷണ സംഘം സുലോചന മരിച്ച നിലയില്‍ കാണപ്പെട്ട കിണറും പരിസര പ്രദേശങ്ങളും സന്ദര്‍ശിച്ചു.

Similar News