കെ.എസ്.ആര്‍.ടി.സി ബസ് കുലുങ്ങിയതിനെ തുടര്‍ന്ന് സീറ്റില്‍ നിന്ന് തെറിച്ചു വീണ യാത്രക്കാരന്റെ നട്ടെല്ല് തകര്‍ന്നു: ഡ്രൈവര്‍ക്കെതിരെ കേസ്

വെള്ളൂര്‍ അന്നൂരിലെ കെ.ടി രമേശന്റെ നട്ടെല്ലിനാണ് ഗുരുതരമായി പരിക്കേറ്റത്;

Update: 2025-07-03 10:09 GMT

കാഞ്ഞങ്ങാട്: കെ.എസ്.ആര്‍.ടി.സി ബസ് കുലുങ്ങിയതിനെ തുടര്‍ന്ന് സീറ്റില്‍ നിന്ന് തെറിച്ചു വീണ യാത്രക്കാരന്റെ നട്ടെല്ല് തകര്‍ന്നു. വെള്ളൂര്‍ അന്നൂരിലെ കെ.ടി രമേശന്റെ (66)നട്ടെല്ലിനാണ് ഗുരുതരമായി പരിക്കേറ്റത്. പയ്യന്നൂര്‍ ഭാഗത്തു നിന്ന് കാഞ്ഞങ്ങാട്ടേക്ക് വരികയായിരുന്ന ബസ് കാഞ്ഞങ്ങാട് സൗത്ത് മേല്‍പ്പാലത്തിന് പടിഞ്ഞാറുഭാഗം സര്‍വീസ് റോഡിലെത്തിയപ്പോള്‍ കുഴിയിലേക്ക് ചാടി.

ഇതിന്റെ ആഘാതത്തില്‍ ബസ് ശക്തമായി കുലുങ്ങുകയും രമേശന്‍ സീറ്റില്‍ നിന്ന് തെറിച്ചു വീഴുകയുമായിരുന്നു. പരിക്കേറ്റ രമേശനെ ആശുപത്രിയില്‍ പ്രവേശിപ്പിച്ചു. രമേശന്റെ പരാതിയില്‍ കെ.എസ്.ആര്‍.ടി.സി ഡ്രൈവര്‍ സതീഷ് ജോസഫിനെതിരെ ഹൊസ് ദുര്‍ഗ് പൊലീസ് കേസെടുത്തു.

Similar News