കുമ്പളയിൽ കാറും സ്ക്കൂട്ടറും കൂട്ടിയിടിച്ച് ഒരു മരണം

Update: 2025-08-24 04:02 GMT

കുമ്പള. കുമ്പളയിൽ കാറും സ്കൂട്ടറും കൂട്ടിയിടിച്ച് ഉപ്പള സ്വദേശി മരിച്ചു. ഉപ്പള സോങ്കാൾ പ്രതാവ് നഗറിലെ നവീണ (53 ) ആണ് മരിച്ചത്. ശനിയാഴ്ച രാത്രി കുമ്പളയിൽ നിന്ന് നവീണ ജോലി കഴിഞ്ഞ് വീട്ടിലേക്ക് പോകുന്ന വഴിയിലായിരുന്നു അപകടം. കുമ്പള ഗോപാല കൃഷ്ണ ക്ഷേത്രത്തിന് സമീപം ദേശീയ പാതയിൽ എതിർ ദിശയിൽ നിന്ന് വന്ന കാർ നവീണ സഞ്ചരിച്ച സ്കൂട്ടറിനിടിക്കുകയായിരുന്നു. റോഡിലേക്ക് തെറിച്ച് വീണ് തലക്ക് ഗുരുതരമായി പരിക്കേറ്റ നവീണനെ ആദ്യം കുമ്പള സഹകാരണ ആസ്പത്രിയിൽ പ്രവേശിപ്പിച്ചു. നില ഗുരുതരമായതിന്നാൽ മംഗലാപുരത്തെ ആസ്പത്രിയിൽ എത്തിച്ചെങ്കിലും ജീവൻ രക്ഷിക്കാനായില്ല. ഭാര്യ - ജ്യോതി , മക്കൾ - ഹർഷ കിരണ. മാനസ

Similar News