നീലേശ്വരത്ത് യുവതി ട്രെയിനിന് മുന്നില്‍ ചാടി ജീവനൊടുക്കി: ആളെ തിരിച്ചറിഞ്ഞില്ല

പാളത്തിനരികിലൂടെ നടന്നു വരികയായിരുന്ന യുവതി കുതിച്ചു വരികയായിരുന്ന മലബാര്‍ എക്‌സ്പ്രസിന് മുന്നിലേക്ക് ചാടുകയായിരുന്നു;

Update: 2025-06-15 06:17 GMT

കാഞ്ഞങ്ങാട്: നീലേശ്വരത്ത് യുവതി ട്രെയിനിന് മുന്നില്‍ ചാടി ജീവനൊടുക്കി. ഞായറാഴ്ച രാവിലെ 7.50മണിയോടെയാണ് സംഭവം. നീലേശ്വരം കറുത്ത ഗേറ്റ് സുബ്രഹ്‌മണ്യ ക്ഷേത്രത്തിന് സമീപം പാളത്തിനരികിലൂടെ നടന്നു വരികയായിരുന്ന യുവതി കുതിച്ചു വരികയായിരുന്ന മലബാര്‍ എക്‌സ്പ്രസിന് മുന്നിലേക്ക് ചാടുകയായിരുന്നു.

സംഭവം കണ്ട ഒരാള്‍ യുവതിയെ രക്ഷപ്പെടുത്താന്‍ ശ്രമിച്ചെങ്കിലും സാധിച്ചില്ല. ശരീരം ചിന്നഭിന്നമായ നിലയിലാണ്. 25 വയസ് പ്രായം തോന്നിക്കും. ആളെ തിരിച്ചറിഞ്ഞിട്ടില്ല. നീലേശ്വരം പൊലീസ് ഇന്‍ക്വസ്റ്റ് നടത്തിയ മൃതദേഹം പോസ്റ്റുമോര്‍ട്ടത്തിനായി ജില്ലാ ആസ്പത്രി മോര്‍ച്ചറിയിലേക്ക് മാറ്റി.

Similar News