നിരവധി ക്രിമിനല്‍ കേസുകളിലെ പ്രതിയായ മൗഗ്ലി നാരായണന്‍ മാനഭംഗക്കേസില്‍ അറസ്റ്റില്‍
നാട്ടില്‍ സ്ഥിരമായി പൊതുസമാധാന ലംഘനം നടത്തുന്നതിനാല്‍ ഇയാള്‍ക്കെതിരെ കാപ്പ കേസ് കൂടി ചുമത്തിയിരുന്നു;
By : Online correspondent
Update: 2025-10-07 05:20 GMT
കാഞ്ഞങ്ങാട്: വീട്ടമ്മയെ മാനഭംഗപ്പെടുത്തിയ കേസില്‍ നിരവധി ക്രിമനല്‍ കേസുകളിലെ പ്രതി അറസ്റ്റില്‍. ചിറ്റാരിക്കാല്‍ പൊലീസ് സ്റ്റേഷന്‍ പരിധിയിലെ ചീര്‍ക്കയത്ത് വീട്ടമ്മയെ രാത്രി കുളിമുറിയില്‍ പോയ സമയത്ത് കയ്യില്‍ കയറിപ്പിടിച്ച് മാനഭംഗപ്പെടുത്തിയ കേസിലാണ് മൗഗ്ലി നാരായണന്‍ എന്ന ചീര്‍ക്കയത്തെ നാരായണനെ ചിറ്റാരിക്കാല്‍ എസ്.ഐ മധുസൂദനന്‍ മടിക്കൈ അറസ്റ്റ് ചെയ്തത്.
പ്രതിയെ ഹോസ് ദുര്‍ഗ് കോടതി റിമാണ്ട് ചെയ്തു. വെള്ളരിക്കുണ്ട്, ചിറ്റാരിക്കാല്‍, ചീമേനി തുടങ്ങി നിരവധി സ്റ്റേഷനുകളില്‍ അനധികൃതമായി തോക്ക് കൈവശം വെച്ചത് ഉള്‍പ്പെടെയുള്ള നിരവധി ക്രിമിനല്‍ കേസുകളില്‍ ഉള്‍പ്പെട്ട പ്രതി നാട്ടില്‍ സ്ഥിരമായി പൊതുസമാധാന ലംഘനം നടത്തുന്നതിനാല്‍ ഇയാള്‍ക്കെതിരെ കാപ്പ കേസ് കൂടി ചുമത്തിയിരുന്നു.