ട്രെയിനില്‍ ഉറങ്ങിക്കിടന്ന യാത്രക്കാരന്റെ മൊബൈല്‍ ഫോണ്‍ കവര്‍ന്നു; പ്രതി അറസ്റ്റില്‍

കാസര്‍കോട് ബംബ്രാണി സ്വദേശി ഹാഷിമിന്റെ മൊബൈല്‍ ഫോണാണ് കവര്‍ന്നത്;

Update: 2025-11-20 07:33 GMT

കാസര്‍കോട്: ട്രെയിനില്‍ ഉറങ്ങിക്കിടന്ന യാത്രക്കാരന്റെ മൊബൈല്‍ ഫോണ്‍ കവര്‍ന്നതായി പരാതി. സംഭവത്തില്‍ തമിഴ്നാട് കന്യാകുമാരി കുറുമ്പനിയിലെ ഇ.സുരേഷി(47)നെ പൊലീസ് അറസ്റ്റ് ചെയ്തു. കാസര്‍കോട് ബംബ്രാണി സ്വദേശി ഹാഷിമിന്റെ മൊബൈല്‍ ഫോണാണ് കവര്‍ന്നത്. ഒ. കെ എക്സ്പ്രസില്‍ എറണാകുളത്ത് നിന്ന് കാസര്‍കോട്ടേക്ക് വരുന്നതിനിടെയാണ് മോഷണം നടന്നത്.

ശബ്ദം കേട്ട് ഉണര്‍ന്ന് നോക്കിയപ്പോള്‍ ഫോണ്‍ കാണാനില്ലായിരുന്നു. ഉടന്‍ തന്നെ റെയില്‍വെ പൊലീസില്‍ വിവരം അറിയിച്ചു. ഡ്യൂട്ടിയിലുണ്ടായിരുന്ന പൊലീസുകാര്‍ കമ്പാര്‍ട്ട് മെന്റ് അരിച്ചുപെറുക്കിയാണ് പ്രതിയെ പിടികൂടിയത്. സുരേഷിനെ കണ്ണൂര്‍ റെയില്‍വെ പൊലീസിന് കൈമാറി. സിവില്‍ പൊലീസ് ഓഫീസര്‍മാരായ ഷംസീര്‍, മന്‍സൂറ എന്നിവര്‍ ചേര്‍ന്നാണ് പ്രതിയെ പിടികൂടിയത്.

Similar News