മഞ്ചേശ്വരം : മഞ്ചേശ്വരത്ത് ദേശീയ പാത 66 ൻ്റെ പ്രവൃത്തിയുടെ ഭാഗമായി നിർത്തിയിട്ട വാഹനത്തെ ലോറിയിടിച്ച് രണ്ട് തൊഴിലാളികൾ മരിച്ചു. ഗുജറാത്ത് സ്വദേശി രാജ്കുമാർ മാത്തൂർ (23). ദാമൂർ അമിത്ത് (22) എന്നിവരാണ് മരിച്ചത്. ചൊവാഴ്ച്ച വൈകിട്ട് നാല് മണിയോടെയാണ് സംഭവം. മഞ്ചേശ്വരം പത്താംമൈൽ ദേശീയ പാതയിൽ ജോലിയിൽ ഏർപ്പെട്ടവർ മഴ നനയാതിരിക്കാൻ വേണ്ടി വാഹനത്തിൽ കയറി ഇരുന്നതായിരുന്നു. ഇതിനിടെ മംഗലാപുരം ഭാഗത്തേക്ക് പോകുകയായിരുന്ന ലോറി അമിത വേഗതയിൽ വന്ന് ഇടിക്കുകയായിരുന്നു. ഇടിയുടെ ആഘാതത്തിൽ വാഹനത്തിൽ കുടുങ്ങിയവരെ ഉപ്പളയിൽ നിന്നെത്തിയ ഫയർ ഫോഴ്സ് സംഘവും നാട്ടുകാരും ചേർന്ന് വാഹന പൊളിച്ച് മാറ്റി പുറത്തെടുത്തു.രണ്ട് പേരും സംഭവ സ്ഥലത്ത് തന്നെ മരിച്ചിരുന്നു.