കാസര്‍കോട് സ്വദേശി ഹൃദയാഘാതത്തെ തുടര്‍ന്ന് ഒമാനില്‍ അന്തരിച്ചു
കഴിഞ്ഞ 22 വര്‍ഷമായി നാദ ഡയറി കമ്പനിയില്‍ സെയില്‍സ്മാനായി ജോലി ചെയ്തുവരികയായിരുന്ന കാഞ്ഞങ്ങാട് സ്വദേശി കൃഷ്ണകുമാര്‍ ആണ് മരിച്ചത്;
കാഞ്ഞങ്ങാട്: കാസര്‍കോട് സ്വദേശി ഹൃദയാഘാതത്തെ തുടര്‍ന്ന് ഒമാനില്‍ അന്തരിച്ചു. ഒമാനില്‍ കഴിഞ്ഞ 22 വര്‍ഷമായി നാദ ഡയറി കമ്പനിയില്‍ സെയില്‍സ്മാനായി ജോലി ചെയ്തുവരികയായിരുന്ന കാഞ്ഞങ്ങാട് സ്വദേശി കൃഷ്ണകുമാര്‍ (45) ആണ് മരിച്ചത്.
രാവിലെ ഡ്യൂട്ടിക്കെത്തി സഹപ്രവര്‍ത്തകരുമായി സംസാരിച്ചുകൊണ്ടിരിക്കെ കുഴഞ്ഞുവീഴുകയായിരുന്നു. ഉടന്‍തന്നെ ആശുപത്രിയില്‍ എത്തിച്ചെങ്കിലും ജീവന് രക്ഷിക്കാനായില്ല. ആറ് മാസം മുമ്പാണ് കൃഷ്ണകുമാര്‍ ഒമാന്‍ നാദ ഡയറിയില്‍ ജോലിയില്‍ പ്രവേശിച്ചത്. നേരത്തെ ഒമാനിലെ നിരവധി കമ്പനികളില്‍ ഡയറി സെയില്‍സ് മാനായി പ്രവര്‍ത്തിച്ചിട്ടുണ്ട്.
കാഞ്ഞങ്ങാട്ടെ രാമചന്ദ്ര ശ്രീനിവാസ - കേശവ ഗീത ദമ്പതികളുടെ മകനാണ്. ഭാര്യ: അശ്വിനി. മകള്‍ കൃതി. മസ്കത്ത് അല്‍ ഖുവൈര്‍ ബുര്‍ജീല്‍ ആശുപത്രി മോര്‍ച്ചറിയില്‍ സൂക്ഷിച്ചിരിക്കുന്ന മൃതദേഹം കെ.എം.സി.സിയുടെ നേതൃത്വത്തില്‍ തുടര്‍നടപടികള്‍ പൂര്‍ത്തിയാക്കി നാട്ടിലേക്കെത്തിക്കാനുള്ള ശ്രമങ്ങള്‍ നടന്നുവരികയാണ് ബന്ധപ്പെട്ടവര്‍ അറിയിച്ചു.