കാസര്‍കോട്-മുണ്ട്യത്തടുക്ക റോഡ് പൂര്‍ണ്ണമായും തകര്‍ന്നു; യാത്ര അതീവ ദുഷ്‌ക്കരം
കുഴികളില്‍ വീണ് വാഹനങ്ങളുടെ ടയറുകള്‍ക്കും യന്ത്രഭാഗങ്ങള്‍ക്കും കേടുപാടുകള്‍ സംഭവിക്കുന്നു;
കാസര്‍കോട്: കാസര്‍കോട്-മുണ്ട്യത്തടുക്ക റോഡ് പൂര്‍ണ്ണമായും തകര്‍ന്നു. ഇതുവഴിയുള്ള യാത്ര അതീവ ദുഷ്‌ക്കരമാകുന്നതിനൊപ്പം അപകടങ്ങളും വര്‍ധിക്കുകയാണ്. ഇത്തവണത്തെ കാലവര്‍ഷത്തിലാണ് റോഡ് പൊട്ടിപ്പൊളിഞ്ഞത്. കുഴികള്‍ നിറഞ്ഞ റോഡിലൂടെ സര്‍വീസ് നടത്താന്‍ ബസുകള്‍ ഉള്‍പ്പെടെയുള്ള വാഹനങ്ങള്‍ ഏറെ ബുദ്ധിമുട്ടുകയാണ്. നിരവധി സ്വകാര്യബസുകള്‍ ഈ റൂട്ടിലൂടെ സര്‍വീസ് നടത്തുന്നുണ്ട്.
കുഴികളില്‍ വീണ് വാഹനങ്ങളുടെ ടയറുകള്‍ക്കും യന്ത്രഭാഗങ്ങള്‍ക്കും കേടുപാടുകള്‍ സംഭവിക്കാന്‍ ഇടവരുത്തുന്നു. ചാഞ്ഞും ചെരിഞ്ഞുമുള്ള ബസ് യാത്ര ഭീതി ഉളവാക്കുകയാണ്. വിദ്യാര്‍ത്ഥികള്‍ അടക്കമുള്ള യാത്രക്കാരെ കുത്തിനിറച്ച് പോകുന്ന ബസുകള്‍ കുഴികളില്‍ പതിക്കുമ്പോള്‍ നിയന്ത്രണം വിടുന്ന സാഹചര്യം പോലുമുണ്ട്. അപകടസാധ്യത വര്‍ധിച്ചിട്ടും റോഡ് നന്നാക്കാന്‍ അധികൃതര്‍ താല്‍പ്പര്യം കാണിക്കുന്നില്ല.