കാഞ്ഞങ്ങാട്ട് പുത്തന്‍ കാര്‍ നിയന്ത്രണം വിട്ട് രണ്ട് കാറുകളിലും ട്രാന്‍സ്ഫോര്‍മറിലും ഇടിച്ചു: ഒരു കാറിന് തീപിടിച്ചു
മംഗളൂരു എയര്‍ പോര്‍ട്ടില്‍ പോയി തിരിച്ചു വരികയായിരുന്ന കാറാണ് അപകടം വരുത്തിയത്;
കാഞ്ഞങ്ങാട്: കാഞ്ഞങ്ങാട്ട് പുത്തന്‍ കാര്‍ നിയന്ത്രണം വിട്ട് രണ്ട് കാറുകളിലും ട്രാന്‍സ്ഫോര്‍മറിലും ഇടിച്ചു. ട്രാന്‍സ്ഫോര്‍മറില്‍ കുടുങ്ങിയ കാറിന് തീപിടിച്ചു. ഞായറാഴ്ച രാവിലെ 7.30മണിയോടെ കാഞ്ഞങ്ങാട് ടി ബി റോഡിന് സമീപമാണ് അപകടമുണ്ടായത്. മംഗളൂരു എയര്‍ പോര്‍ട്ടില്‍ പോയി തിരിച്ചു വരികയായിരുന്ന കാറാണ് അപകടം വരുത്തിയത്.
രജിസ്‌ട്രേഷന്‍ പോലുമാകാത്ത ഈ കാര്‍ നിയന്ത്രണം വിട്ട് റോഡരികില്‍ നിര്‍ത്തിയിട്ടിരുന്ന എ ബി സി ഡ്രൈവിംഗ് സ്‌കൂളിന്റെ കാറിലും മറ്റൊരു കാറിലും ഇടിക്കുകയായിരുന്നു. ഇടിയുടെ ആഘാതത്തില്‍ ഡ്രൈവിംഗ് സ്‌കൂളിന്റെ കാര്‍ ട്രാന്‍സ്ഫോര്‍മറില്‍ കുടുങ്ങുകയും തീപിടിക്കുകയുമായിരുന്നു. ട്രാന്‍സ്ഫോര്‍മറിന്റെ വയര്‍ പൊട്ടിയതാണ് തീപിടിക്കാന്‍ കാരണം. വൈദ്യുതി പോസ്റ്റും തകര്‍ന്ന് വീണു. ഫയര്‍ ഫോഴ്സ് എത്തിയാണ് തീയണച്ചത്. പുഞ്ചാവി സ്വദേശി സമദാണ് കാര്‍ ഓടിച്ചിരുന്നത്. ഡ്രൈവര്‍ ഉറങ്ങിപ്പോയതാണ് അപകടത്തിന് കാരണമെന്നാണ് പൊലീസ് നല്‍കുന്ന സൂചന.