കാനത്തൂരില്‍ വീണ്ടും പുലിയിറങ്ങിയെന്ന് സംശയം; വീടിന് സമീപത്തെ ഷെഡില്‍ കെട്ടിയിട്ടിരുന്ന വളര്‍ത്തുനായയെ ഭക്ഷിച്ചു

കഴിഞ്ഞ ദിവസം രാത്രി സമീപത്തെ വീട്ടിലെ വളര്‍ത്തുനായയേയും ഏതോ ജീവി കടിച്ചുകൊന്നിരുന്നു;

Update: 2025-10-29 04:43 GMT

മുള്ളേരിയ : കാനത്തൂരില്‍ വീണ്ടും പുലിയിറങ്ങിയതായി സംശയം. കാനത്തൂര്‍ പയര്‍പള്ളത്തെ ബി രാജന്റെ വളര്‍ത്തുനായയെ ഭക്ഷിച്ച നിലയില്‍ കണ്ടെത്തി. നായയെ ചൊവ്വാഴ്ച രാത്രി വീട്ടില്‍ നിന്ന് അല്‍പ്പം മാറിയുള്ള ഷെഡിലെ ഇരുമ്പ് തൂണില്‍ കെട്ടിയിട്ടതായിരുന്നു. പിന്നീട് നായയുടെ പകുതി ഭാഗം ഭക്ഷിച്ച നിലയില്‍ കണ്ടെത്തി.

പുലിയാണ് നായയെ കടിച്ചുകൊന്നതെന്നാണ് സംശയിക്കുന്നത്. കഴിഞ്ഞ ദിവസം രാത്രി സമീപത്തെ വീട്ടിലെ വളര്‍ത്തുനായയേയും ഏതോ ജീവി കടിച്ചുകൊന്നിരുന്നു. മുമ്പ് പുലി സാന്നിധ്യമുണ്ടായിരുന്ന പ്രദേശമായതിനാല്‍ വളര്‍ത്തുനായ്ക്കളെ കടിച്ചുകൊന്നത് പുലി തന്നെയാണെന്നാണ് കരുതുന്നത്. ഇതോടെ പ്രദേശവാസികള്‍ കടുത്ത ആശങ്കയിലായി.

Similar News