കാഞ്ഞങ്ങാട്ട് മറിഞ്ഞ ടാങ്കറില്‍ നിന്ന് വാതകം ചോര്‍ന്നു; പ്രദേശത്ത് കനത്ത ജാഗ്രത

Update: 2025-07-25 07:56 GMT

കാഞ്ഞങ്ങാട്: കാഞ്ഞങ്ങാട് സൗത്തില്‍ മറിഞ്ഞ പാചക വാതക് ടാങ്കര്‍ ലോറി ഉയര്‍ത്തുന്നതിനിടെ വാതകം ചോര്‍ന്നു. ടാങ്കര്‍ ഉയര്‍ത്തുമ്പോള്‍ വാല്‍വ് പൊട്ടിയതോടെയാണ് വാതകം ചോര്‍ന്നത്. ഇതോടെ പ്രദേശത്ത് അര കിലോമീറ്റര്‍ പരിധിയില്‍ നിന്ന് ആളുകളെ ഒഴിപ്പിക്കുകയാണ്. മംഗലാപുരത്ത് നിന്ന് കോയമ്പത്തൂരിലേക്ക് പാചകവാതകവുമായി പോകുന്ന ടാങ്കര്‍ വ്യാഴാഴ്ച ഉച്ചയ്ക്കാണ് അപകടത്തില്‍പെട്ട് തലകീഴായി മറിഞ്ഞത്. കൂടുതല്‍ ഫയര്‍ ഫോഴ്‌സ് യൂണിറ്റുകള്‍ സ്ഥലത്തെത്തി. മംഗലാപുരത്തു നിന്ന് വിദഗ്ധ സംഘം എത്തിയ ശേഷമായിരിക്കും ചോര്‍ച്ച അടക്കുക. പ്രദേശത്ത് ജാഗ്രതാ നിര്‍ദേശം നിലനില്‍ക്കുകയാണ്. അപകടമുണ്ടായതിന് പിന്നാലെ തന്നെ മുന്‍കരുതല്‍ നടപടികള്‍ അധികൃതര്‍ സ്വീകരിച്ചിരുന്നു. ഇതുവഴിയുള്ള ഗതാഗതം നിര്‍ത്തിവെച്ചിരിക്കുകയാണ്.

വിദ്യാഭ്യാസ സ്ഥാപനങ്ങള്‍ ഉള്‍പ്പെടെയുള്ളവ അവധിയിലാണ്. വീടുകളില്‍ ഗ്യാസ് സിലിണ്ടര്‍ ഉപയോഗിക്കാനോ, പുകവലിക്കാനോ പാടില്ല. ഇന്‍വെര്‍ട്ടര്‍ ഉപയോഗിച്ചുള്ള വൈദ്യുതിയോ മറ്റ് ഉപകരണങ്ങളോ പ്രവര്‍ത്തിപ്പിക്കാന്‍ പാടില്ലെന്നും അറിയിപ്പുണ്ട്. വാഹനങ്ങള്‍ സ്റ്റാര്‍ട്ട് ചെയ്യുന്നതിനും, വീഡിയോ ചിത്രീകരണത്തിനോ അനുമതിയില്ല. പ്രദേശത്ത് പൊതുജനങ്ങള്‍ക്കുള്ള പ്രവേശനം പൂര്‍ണമായും നിരോധിച്ചിരിക്കുകയാണ്.

വ്യാഴാഴ്ച രാവിലെയാണ് ബസ്സിന് സൈഡ് നല്‍കുന്നതിനിടെ കാഞ്ഞങ്ങാട് സൗത്തില്‍ വെച്ച് ടാങ്കര്‍ തലകീഴായി മറിച്ചത്

Similar News