റെയില്‍വെയില്‍ ജോലി വാഗ്ദാനം ചെയ്ത് തട്ടിപ്പ്; പലര്‍ക്കും നഷ്ടമായത് ലക്ഷങ്ങള്‍

തട്ടിപ്പ് സംഘത്തിന്റെ ഏജന്റുമാരായി കേരളത്തില്‍ പ്രവര്‍ത്തിക്കുന്നത് 20 പേരെന്ന് പൊലീസ്;

Update: 2025-10-18 07:41 GMT

കാസര്‍കോട്: റെയില്‍വെയില്‍ ജോലി വാഗ്ദാനം ചെയ്ത് കാസര്‍കോട് സ്വദേശികളടക്കം 16 പേരില്‍ നിന്ന് പണം തട്ടിയതായി പരാതി. കാസര്‍കോട്, കോഴിക്കോട്, മലപ്പുറം, പാലക്കാട്, കൊല്ലം ജില്ലകളില്‍ നിന്നുള്ളവരാണ് തട്ടിപ്പിനിരയായത്. 70 ലക്ഷത്തോളം രൂപ തട്ടിയതായാണ് വിവരം. ഈ മാസം 21ന് ഇവര്‍ക്ക് നിയമന ഉത്തരവ് നല്‍കുമെന്ന് വാഗ്ദാനം ചെയ്ത് പലരില്‍ നിന്നായി 3 മുതല്‍ 6 ലക്ഷം രൂപ വരെ വാങ്ങി വഞ്ചിച്ചുവെന്നാണ് പരാതി.

തട്ടിപ്പ് സംഘത്തിന്റെ ഏജന്റുമാരായി 20 പേര്‍ കേരളത്തില്‍ പ്രവര്‍ത്തിക്കുന്നുണ്ടെന്നാണ് പൊലീസിന് ലഭിച്ച വിവരം. ഇതുമായി ബന്ധപ്പെട്ട് കഴിഞ്ഞ ദിവസം മലപ്പുറത്തും കോഴിക്കോട്ടും ചിലയിടങ്ങളില്‍ സ്പെഷ്യല്‍ ബ്രാഞ്ച് പരിശോധന നടത്തിയിരുന്നു. കൂടുതല്‍ അന്വേഷണം നടന്നുവരികയാണ്.

Similar News