30 ലക്ഷം രൂപ വാങ്ങിയ ശേഷം വാഹനം നല്‍കാതെ വഞ്ചന; സ്ഥാപനത്തിന്റെ മാനേജിംഗ് ഡയറക്ടര്‍ക്കെതിരെ കേസ്
കണ്ണൂര്‍ തോട്ടടയില്‍ പ്രവര്‍ത്തിക്കുന്ന സ്ഥാപനത്തിന്റെ ഡയറക്ടര്‍ വി.കെ ആദര്‍ശിനെതിരെയാണ് കേസെടുത്തത്;
By : Online correspondent
Update: 2025-07-12 04:24 GMT
കാഞ്ഞങ്ങാട്: 30 ലക്ഷം രൂപ വാങ്ങിയതിന് ശേഷം വാഹനം നല്‍കാതെ വഞ്ചിച്ചുവെന്ന പരാതിയില്‍ സ്ഥാപനത്തിന്റെ മാനേജിംഗ് ഡയറക്ടര്‍ക്കെതിരെ പൊലീസ് കേസെടുത്തു. ഒടയംചാലിലെ വൈ.കെ.എം ജോര്‍ജ് കുട്ടിയുടെ പരാതിയില്‍ കണ്ണൂര്‍ തോട്ടടയില്‍ പ്രവര്‍ത്തിക്കുന്ന സ്ഥാപനത്തിന്റെ ഡയറക്ടര്‍ വി.കെ ആദര്‍ശിനെതിരെയാണ് അമ്പലത്തറ പൊലീസ് കേസെടുത്തത്.
2025 മാര്‍ച്ച് 26ന് സെന്‍ട്രല്‍ ബാങ്ക് ഓഫ് കാസര്‍കോട് ബ്രാഞ്ച് വഴി 30,30,000 രൂപ നല്‍കിയെന്നും വാഹനം ലഭിച്ചില്ലെന്നും പരാതിയില്‍ പറയുന്നു. കഴിഞ്ഞ മെയ് 26ന് ജോര്‍ജ് കുട്ടിക്ക് എച്ച്.ഡി.എഫ്.സി ബാങ്കിന്റെ ചെക്ക് നല്‍കിയെങ്കിലും പണമില്ലാതെ മടങ്ങുകയായിരുന്നു.