പ്രളയ സാധ്യത; ഉപ്പള നദിയുടെ കരയിലുള്ളവര്‍ ജാഗ്രത പാലിക്കാന്‍ നിര്‍ദേശം നല്‍കി അധികൃതര്‍
പ്രളയ സാധ്യതയുള്ള ഇടങ്ങളില്‍ നിന്ന് മാറി താമസിക്കണമെന്നും അറിയിച്ചിട്ടുണ്ട്.;
By : Online correspondent
Update: 2025-07-06 07:34 GMT
കാസര്‍കോട്: പ്രളയ സാധ്യത മുന്നറിയിപ്പുള്ളതിനാല്‍ ഉപ്പള നദിയുടെ കരയിലുള്ളവര്‍ ജാഗ്രത പാലിക്കാന്‍ നിര്‍ദേശം നല്‍കി സംസ്ഥാന ദുരന്ത നിവാരണ അതോറിറ്റി. സംസ്ഥാന ജലസേചന വകുപ്പിന്റെ കാസര്‍കോട് ജില്ലയിലെ ഉപ്പള സ്റ്റേഷനില്‍ ജലനിരപ്പ് മുന്നറിയിപ്പ് പരിധി കവിഞ്ഞതിനാല്‍ ഉപ്പള നദിക്കരയില്‍ താമസിക്കുന്നവര്‍ ജാഗ്രത പുലര്‍ത്തണമെന്നാണ് നിര്‍ദേശം.
യാതൊരു കാരണവശാലും നദികളില്‍ ഇറങ്ങാനോ നദി മുറിച്ചു കടക്കാനോ പാടില്ല. തീരത്തോട് ചേര്‍ന്ന് താമസിക്കുന്നവര്‍ ജാഗ്രത പാലിക്കണമെന്നും മുന്നറിയിപ്പുണ്ട്. അധികൃതരുടെ നിര്‍ദേശാനുസരണം പ്രളയ സാധ്യതയുള്ള ഇടങ്ങളില്‍ നിന്ന് മാറി താമസിക്കണമെന്നും അറിയിച്ചിട്ടുണ്ട്. ജില്ലയില്‍ ഞായറാഴ്ച മഞ്ഞ അലര്‍ട്ടാണ് പ്രഖ്യാപിച്ചിരിക്കുന്നത്.