14 കാരനെ പ്രകൃതി വിരുദ്ധമായി പീഡിപ്പിച്ച കേസില്‍ മല്‍സ്യവില്‍പ്പനക്കാരന്‍ റിമാണ്ടില്‍
ബെള്ളൂരിലെ റഫീഖിനെയാണ് കാസര്‍കോട് ജുഡീഷ്യല്‍ മജിസ്ട്രേറ്റ് കോടതി രണ്ടാഴ്ചത്തേക്ക് റിമാണ്ട് ചെയ്തത്;
By : Online correspondent
Update: 2025-10-30 04:26 GMT
ആദൂര്‍ : പതിനാലുകാരനെ പ്രകൃതി വിരുദ്ധ പീഡനത്തിനിരയാക്കിയ കേസില്‍ മല്‍സ്യവില്‍പ്പനക്കാരനെ കോടതി റിമാണ്ട് ചെയ്തു. ബെള്ളൂരിലെ റഫീഖിനെ(45)യാണ് കാസര്‍കോട് ജുഡീഷ്യല്‍ മജിസ്ട്രേറ്റ് കോടതി രണ്ടാഴ്ചത്തേക്ക് റിമാണ്ട് ചെയ്തത്. കഴിഞ്ഞ ദിവസമാണ് റഫീഖിനെ ആദൂര്‍ പൊലീസ് അറസ്റ്റ് ചെയ്തത്.
കുട്ടിയുടെ സ്വഭാവത്തില്‍ പ്രകടമായ മാറ്റം കണ്ടതിനെ തുടര്‍ന്ന് സ്‌കൂളില്‍ നടത്തിയ കൗണ്‍സിലിംഗിലാണ് പീഡനവിവരം പുറത്തുവന്നത്. ഇതേ തുടര്‍ന്ന് വീട്ടുകാരുടെ സഹായത്തോടെ കുട്ടി പൊലീസില്‍ പരാതി നല്‍കുകയായിരുന്നു. പോക്‌സോ നിയമപ്രകാരം കേസെടുത്ത പൊലീസ് പ്രതിയെ പിന്നീട് അറസ്റ്റ് ചെയ്യുകയായിരുന്നു.