കാപ്പ നിയമപ്രകാരം നാടുകടത്തപ്പെട്ട പ്രതി നിയമം ലംഘിച്ചതിന് അറസ്റ്റില്‍
പള്ളിക്കര തായല്‍ മൗവല്‍ ഹദ്ദാദ് നഗര്‍ സ്വദേശി കത്തി അഷ്‌റഫ് എന്ന അഷ്‌റഫിനെയാണ് അറസ്റ്റ് ചെയ്തത്;
ബേക്കല്‍: കാപ്പ നിയമപ്രകാരം നാടുകടത്തപ്പെട്ട പ്രതിയെ നിയമം ലംഘിച്ചതിന് ബേക്കല്‍ പൊലീസ് അറസ്റ്റ് ചെയ്തു. പള്ളിക്കര തായല്‍ മൗവല്‍ ഹദ്ദാദ് നഗര്‍ സ്വദേശി കത്തി അഷ്‌റഫ് എന്ന അഷ്‌റഫി(42) നെയാണ് കണ്ണൂര്‍ റേഞ്ച് ഡി.ഐ.ജിയുടെ കാപ്പ ഉത്തരവ് ലംഘിച്ച് ജില്ലയില്‍ പ്രവേശിച്ചതിന് അറസ്റ്റ് ചെയ്തത്. നിലവില്‍ നാലോളം കേസുകളില്‍ പ്രതിയാണ് ഇയാളെന്ന് പൊലീസ് പറഞ്ഞു.
ഇതില്‍ എന്‍.ഡി.പി.എസ്, അടിപിടി കേസുകള്‍ എന്നിവയും ഉള്‍പ്പെടുന്നു. ജില്ലാ പൊലീസ് മേധാവി ബി.വി വിജയഭരത് റെഡ്ഡിയുടെ നിര്‍ദ്ദേശ പ്രകാരം ബേക്കല്‍ ഡി.വൈ.എസ്.പി വി.വി മനോജിന്റെ മേല്‍നോട്ടത്തില്‍ ബേക്കല്‍ ഇന്‍സ്‌പെക്ടര്‍ എം.വി ശ്രീദാസ്, സബ് ഇന്‍സ്‌പെക്ടര്‍ എം. സവ്യസാചി എന്നിവരുടെ നേതൃത്വത്തിലാണ് അഷ്റഫിനെ പിടികൂടിയത്. പ്രതിയെ ഹൊസ് ദുര്‍ഗ് ജുഡീഷ്യല്‍ ഒന്നാംക്ലാസ് മജിസ്ട്രേറ്റ് കോടതി റിമാണ്ട് ചെയ്തു.