കോണ്‍ഗ്രസ് നേതാവ് ബി.കെ കൃപാലിനി നെതര്‍ലന്റില്‍ ഹൃദയാഘാതത്തെ തുടര്‍ന്ന് മരിച്ചു
മുംബൈ നോര്‍ത്ത് കോണ്‍ഗ്രസ് ജനറല്‍ സെക്രട്ടറി, എ.ഐ.സി.സി അംഗം എന്നീ നിലകളില്‍ പ്രവര്‍ത്തിച്ചിരുന്നു;
ബേക്കല്‍ : കോണ്‍ഗ്രസ് നേതാവ് ബേക്കലിലെ ബി.കെ കൃപാലിനി(76) നെതര്‍ലന്റില്‍ ഹൃദയാഘാതത്തെ തുടര്‍ന്ന് മരിച്ചു. നെതര്‍ലന്റ് അംസ്റ്റര്‍ഡേമനിലില്‍ വെച്ചാണ് മരണം സംഭവിച്ചത്. മുംബൈയില്‍ താമസിക്കുന്ന കൃപാലിനി നാഷണല്‍ മാരിടൈം അക്കാദമി എന്ന ഷിപ്പിങ് കോച്ചിംഗ് സെന്ററിന്റെ ഉടമയായിരുന്നു. മുംബൈ നോര്‍ത്ത് കോണ്‍ഗ്രസ് ജനറല്‍ സെക്രട്ടറി, എ.ഐ.സി.സി അംഗം എന്നീ നിലകളിലും പ്രവര്‍ത്തിച്ചിരുന്നു.
അന്തരിച്ച കോണ്‍ഗ്രസ് നേതാവ് കെ കരുണാകരനുമായി അടുത്ത ബന്ധം പുലര്‍ത്തിയിരുന്നു. പരേതരായ ബി.കെ അച്യുതന്റെയും കാര്‍ത്യായനിയമ്മയുടെയും മകനാണ്. ഭാര്യ: വിനോദിനി. മക്കള്‍ : വികില്‍(നെതര്‍ലന്റ്), ഡോ. കവിത(മുംബൈ), ഡോ. നിഖിത പ്രഫുല്‍(മുംബൈ). മരുമക്കള്‍: ഗ്രീഷ്മ, പ്രഫുല്‍(മുംബൈ). സഹോദരങ്ങള്‍: അഡ്വ. ബി.കെ അശോക് (മുംബൈ), ബി. കെ മുരളി (ദുബായ്), അരുണ, ശ്രീവല്ലി, രാജേശ്വരി, പ്രസന്ന, പരേതരായ കെ എ കമലാക്ഷന്‍, ബികെ ചന്ദ്രബോസ്, ബികെ പ്രകാശ്.