കുണ്ടം കുഴിയില്‍ ബസില്‍ കയറി കണ്ടക്ടറെ മര്‍ദ്ദിച്ചതായി പരാതി
ബന്തടുക്ക-കാസര്‍കോട് റൂട്ടിലോടുന്ന അക്ഷയ ബസ് ഡ്രൈവര്‍ ആനക്കല്ലിലെ ടി സന്തോഷിനാണ് മര്‍ദ്ദനമേറ്റത്;
By : Online correspondent
Update: 2025-10-07 06:51 GMT
കുണ്ടംകുഴി: കുണ്ടംകുഴിയില്‍ സ്വകാര്യബസില്‍ കയറി കണ്ടക്ടറെ മര്‍ദ്ദിച്ചതായി പരാതി. ബന്തടുക്ക-കാസര്‍കോട് റൂട്ടിലോടുന്ന അക്ഷയ ബസ് ഡ്രൈവര്‍ ആനക്കല്ലിലെ ടി സന്തോഷി(39)നാണ് മര്‍ദ്ദനമേറ്റത്. സന്തോഷിന്റെ പരാതിയില്‍ നിധീഷ് എന്നയാള്‍ക്കെതിരെ ബേഡകം പൊലീസ് കേസെടുത്തു. കഴിഞ്ഞ ദിവസം രാവിലെ അക്ഷയ ബസ് കുണ്ടംകുഴിയിലെത്തിയപ്പോള്‍ നിധീഷ് ബസില്‍ കയറി സന്തോഷിനെ തടഞ്ഞുനിര്‍ത്തുകയും പുറത്തും കവിളിലും കൈ കൊണ്ട് അടിക്കുകയുമായിരുന്നു.
അടിയേറ്റ് നിലത്ത് വീണപ്പോള്‍ വലതുകാല്‍ പിടിച്ച് പിറകോട്ട് വലിക്കുകയും ഇടതുകൈക്കും ഷോള്‍ഡറിനും പരിക്കേല്‍പ്പിക്കുകയും ചെയ്തുവെന്നും പരാതിയില്‍ പറയുന്നു. അക്ഷയ ബസിലെ വാട്സ് ആപ് ഗ്രൂപ്പിലുണ്ടായ ചര്‍ച്ചയുമായി ബന്ധപ്പെട്ടാണ് അക്രമം നടന്നത്.