ഡോക്ടറുടെ ബാങ്ക് അക്കൗണ്ടുകളില്‍ നിന്നും 8,67,000 രൂപ തട്ടിയെടുത്തതായി പരാതി
നേത്രരോഗ വിദഗ്ധന്‍ കെ വിനോദിന്റെ അക്കൗണ്ടില്‍ നിന്നാണ് പണം നഷ്ടമായത്;
By : Online correspondent
Update: 2025-07-31 05:58 GMT
കാഞ്ഞങ്ങാട്: ഡോക്ടറുടെ ബാങ്ക് അക്കൗണ്ടുകളില്‍ നിന്ന് 8,67,000 രൂപ തട്ടിയെടുത്തതായി പരാതി. അക്കൗണ്ട് ഉടമ അറിയാതെയാണ് സംഭവം. കിഴക്കുംകര മുച്ചിലോട്ട് താമസിക്കുന്ന നേത്രരോഗ വിദഗ്ധന്‍ കെ വിനോദിന്റെ അക്കൗണ്ടില്‍ നിന്നാണ് പണം നഷ്ടമായത്. മറ്റൊരു അക്കൗണ്ടിലേക്കാണ് പണം മാറ്റിയിരിക്കുന്നത്.
യൂണിയന്‍ ബാങ്കിലെ രണ്ട് അക്കൗണ്ടില്‍ നിന്നാണ് പണം മാറ്റി തട്ടിപ്പ് നടത്തിയിരിക്കുന്നത്. അവന്യൂസ് ഇന്ത്യ പ്രൈവറ്റ് ലിമിറ്റഡ് എന്ന അക്കൗണ്ടിലേക്കാണ് പണം മാറ്റിയിട്ടുള്ളതെന്ന് അന്വേഷണത്തില്‍ വ്യക്തമായിട്ടുണ്ട്. ഈ മാസം 17 നും 27നുമിടയില്‍ രണ്ട് തവണകളായി ഓണ്‍ലൈന്‍ വഴിയാണ് പണം പിന്‍വലിച്ചത്. സംഭവത്തില്‍ ഡോക്ടര്‍ വിനോദിന്റെ പരാതിയില്‍ ഹൊസ്ദുര്‍ഗ് പൊലീസ് കേസെടുത്ത് അന്വേഷണം ആരംഭിച്ചു.