ആദ്യകാല ചാര്‍ട്ടേഡ് അക്കൗണ്ടന്റ് സി.പി അബ്ബാസ് അലി അന്തരിച്ചു
കോഴിക്കോട്ട് പുതിയറ കല്ലുത്താന്‍ കടവ് ബ്രിഡ്ജിന് സമീപത്തെ കൊരക്കോട് ഹൗസിലായിരുന്നു താമസം;
കാസര്‍കോട്: ആദ്യകാല ചാര്‍ട്ടേഡ് അക്കൗണ്ടന്റ് കാസര്‍കോട് പുലിക്കുന്ന് ഫെറി സ്വദേശി സി.പി അബ്ബാസ് അലി(87) അന്തരിച്ചു. കോഴിക്കോട്ട് പുതിയറ കല്ലുത്താന്‍ കടവ് ബ്രിഡ്ജിന് സമീപത്തെ കൊരക്കോട് ഹൗസിലായിരുന്നു താമസം. പുലിക്കുന്ന് ഇറക്കത്തില്‍ മുഹ്യുദ്ദീന്‍ മസ്ജിദിന് സമീപത്തെ പരേതരായ ഹസ്സന്‍ കുട്ടിയുടെയും ഉമ്മാലിമ്മയുടെയും മകനാണ്. മലബാര്‍ മേഖലയിലെ ആദ്യത്തെ ചാര്‍ട്ടേഡ് അക്കൗണ്ടന്റായിരുന്നു സി.പി അബ്ബാസ് അലി. കോഴിക്കോട് കേന്ദ്രീകരിച്ചാണ് പ്രധാനമായും പ്രവര്‍ത്തിച്ചത്. കാസര്‍കോട്, തലശ്ശേരി, തിരൂര്‍ എന്നിവിടങ്ങളിലും ഓഫീസ് ഉണ്ടായിരുന്നു.
കാസര്‍കോട്ടെ എ.കെ കുടുംബാംഗം എ.കെ ആയിശയാണ് ഭാര്യ. മക്കള്‍: സജിത ബാനു, എ.കെ നിയാസ് അഹമ്മദ് (ബിസിനസ്), എ.കെ ഫൈസല്‍ (ജില്ലാ റൈഫിള്‍സ് അസോസിയേഷന്‍ ട്രഷറര്‍), ഫര്‍സാന ബീഗം, ഫാത്തിമ ഫര്‍മിന. മരുമക്കള്‍: കെ.വി ജമാലുദ്ദീന്‍ (ദുബായ്), സി.എ നൗഷാദ് (ഷാര്‍ജ), എ.പി മഹമൂദ് (ചാര്‍ട്ടേഡ് അക്കൗണ്ടന്റ്, കാഞ്ഞങ്ങാട്), ത്വയ്ബ (മദീനാ കുടുംബാംഗം), നുസ്റത്ത് ബാനു (ഉള്ളാള്‍). മയ്യത്ത് കണ്ണംപറമ്പ് പള്ളി അങ്കണത്തില്‍ ഖബറടക്കും.