വയോധികന്‍ മരിച്ചതായി വ്യാജരേഖയുണ്ടാക്കി സ്ഥലം തട്ടിയെടുത്തു; വില്ലേജ് ഓഫീസറുള്‍പ്പെടെ 7 പേര്‍ക്കെതിരെ കേസ്

നീലേശ്വരം പള്ളിക്കരയിലെ വാഴ വളപ്പില്‍ വി.വി. ഭാസ്‌ക്കരന്‍ മരിച്ചതായി വ്യാജരേഖ ഉണ്ടാക്കിയാണ് സ്ഥലം തട്ടിയെടുത്തത്;

Update: 2025-08-05 06:24 GMT

നീലേശ്വരം: വയോധികന്‍ മരിച്ചതായി വ്യാജ രേഖയുണ്ടാക്കി 55 സെന്റ് സ്ഥലം തട്ടിയെടുത്തെന്ന പരാതിയില്‍ വില്ലേജ് ഓഫീസര്‍ ഉള്‍പ്പെടെ ഏഴ് പേര്‍ക്കെതിരെ നീലേശ്വരം പൊലീസ് കേസെടുത്തു. നീലേശ്വരം പള്ളിക്കരയിലെ വാഴ വളപ്പില്‍ വി.വി. ഭാസ്‌ക്കരന്‍(67)മരിച്ചതായി വ്യാജരേഖ ഉണ്ടാക്കിയാണ് സ്ഥലം തട്ടിയെടുത്തത്.

സംഭവവുമായി ബന്ധപ്പെട്ട് നീലേശ്വരം സ്വദേശികളായ പി.കെ രാജലക്ഷ്മി, പി.കെ വൈശാഖ്, പി.കെ വൈഷ്ണവി, സുനില്‍ കുമാര്‍, സരസ്വതി, ശ്രീധരന്‍, പേരോല്‍ വില്ലേജ് ഓഫീസര്‍ എന്നിവര്‍ക്കെതിരെയാണ് കേസെടുത്തിരിക്കുന്നത്. വില്ലേജ് ഓഫീസര്‍ ഏഴാം പ്രതിയാണ്. ഭാസ്‌കരന്‍ തന്നെയാണ് പരാതി നല്‍കിയത്. 2024 മെയ് 24 നാണ് പരാതിക്കിടയാക്കിയ സംഭവം നടന്നത്.

ഭാസ്‌കരന്റെ കൈവശമുണ്ടായിരുന്ന പേരോലിലെ 55 സെന്റ് സ്ഥലമാണ് ഇയാള്‍ മരിച്ചതായി രേഖയുണ്ടായി തട്ടിയെടുത്തത്. പ്രതികളില്‍ അനന്തരാവകാശികളുമുണ്ട്. വ്യാജ രേഖയുണ്ടാക്കി ലീഗല്‍ ഹയര്‍ സര്‍ട്ടിഫിക്കറ്റ് സമ്പാദിച്ച് ആള്‍മാറാട്ടം നടത്തി മോഡല്ലോ ഇന്‍ഫ്രാസ്ട്രക്ചര്‍ പ്രൈവറ്റ് ലിമിറ്റഡ് എന്ന കമ്പനിയുടെ പേരില്‍ റജിസ്ട്രര്‍ ചെയ്ത് വഞ്ചിച്ചുവെന്നാണ് കേസ്.

Similar News