പ്രായപൂര്‍ത്തിയാകാത്ത പെണ്‍കുട്ടിയെ പീഡിപ്പിച്ച കേസില്‍ മൃഗസംരക്ഷണ വകുപ്പ് ജൂനിയര്‍ സൂപ്രണ്ടിന് 7 വര്‍ഷം കഠിനതടവ്

മാണിയാട്ട് സൗത്തിലെ എ.വി പ്രതീഷിനാണ് ഹൊസ്ദുര്‍ഗ് അതിവേഗ സ്പെഷ്യല്‍ കോടതി ജഡ്ജി പി.എം സുരേഷ് ശിക്ഷ വിധിച്ചത്;

Update: 2025-10-23 06:11 GMT

കാഞ്ഞങ്ങാട് : പ്രായപൂര്‍ത്തിയാകാത്ത പെണ്‍കുട്ടിയെ പീഡിപ്പിച്ച കേസില്‍ മൃഗസംരക്ഷണ വകുപ്പ് ജൂനിയര്‍ സൂപ്രണ്ടിന് കോടതി ഏഴുവര്‍ഷം കഠിന തടവും 25,000 രൂപ പിഴയും വിധിച്ചു. മാണിയാട്ട് സൗത്തിലെ ആടോട്ട് വീട്ടില്‍ എ.വി പ്രതീഷി(44)നാണ് ഹൊസ്ദുര്‍ഗ് അതിവേഗ സ്പെഷ്യല്‍ കോടതി ജഡ്ജി പി.എം സുരേഷ് ശിക്ഷ വിധിച്ചത്. പിഴ അടച്ചില്ലെങ്കില്‍ 6 മാസം അധിക തടവ് അനുഭവിക്കണം.

2022 ഡിസംബറിനും 2023 ജനുവരിക്കും ഇടയിലുള്ള ദിവസം ഉച്ചക്ക് ശേഷം പെണ്‍കുട്ടി താമസിക്കുന്ന വീട്ടിലെത്തിയ പ്രതി വീട്ടിലെ ഹാളിലെ സോഫയിലിരുന്ന് ടിവി കാണുകയായിരുന്ന കുട്ടിയെ ലൈംഗികമായി പീഡിപ്പിച്ചെന്നാണ് കേസ്. ചീമേനി പൊലീസ് സ്റ്റേഷനില്‍ രജിസ്റ്റര്‍ ചെയ്ത കേസില്‍ അന്വേഷണം നടത്തി കോടതിയില്‍ കുറ്റപത്രം സമര്‍പ്പിച്ചത് അന്നത്തെ എസ്.ഐ കെ. അജിതയാണ്. പ്രോസിക്യൂഷന് വേണ്ടി ഹൊസ്ദുര്‍ഗ് സ്പെഷ്യല്‍ പബ്ലിക് പ്രോസിക്യൂട്ടര്‍ എ ഗംഗാധരന്‍ ഹാജരായി.

Similar News