കൊല്ലം സ്വദേശിയായ പിടികിട്ടാപ്പുള്ളി ഉദുമയില്‍ പിടിയില്‍
ചാത്തന്നൂര്‍ കുളപ്പാടം മുഹമ്മദ് അന്‍വറിനെ ആണ് നാലാംവാതുക്കലില്‍ നിന്ന് പിടികൂടിയത്;
ഉദുമ: വധശ്രമം അടക്കം നിരവധി കേസുകളിലെ പിടികിട്ടാപ്പുള്ളിയായ കൊല്ലം സ്വദേശി ഉദുമയില്‍ പിടിയില്‍. കൊല്ലം ചാത്തന്നൂര്‍ കുളപ്പാടം മുഹമ്മദ് അന്‍വറിനെ(അനു) ആണ് ചാത്തന്നൂര്‍ പൊലീസ് ഉദുമ നാലാംവാതുക്കലില്‍ നിന്ന് പിടികൂടിയത്. അന്‍വര്‍ ഉദുമയില്‍ ഒളിവില്‍ കഴിയുന്നതായുള്ള രഹസ്യ വിവരം ലഭിച്ച ചാത്തന്നൂര്‍ പൊലീസ് ബേക്കല്‍ പൊലീസിന്റെ സഹായം തേടുകയായിരുന്നു.
ബേക്കല്‍ ഇന്‍സ്‌പെക്ടര്‍ എം.വി. ശ്രീദാസ്, സിവില്‍ പൊലീസ് ഓഫീസര്‍ കെ പ്രസാദ് എന്നിവരുടെ സഹായത്തോടെയാണ് അന്‍വറിനെ ചാത്തന്നൂര്‍ പൊലീസ് പിടികൂടിയത്. 2012 ല്‍ സിപിഎം പ്രവര്‍ത്തകനെയും മറ്റൊരാളെയും വധിക്കാന്‍ ശ്രമിച്ച കേസുകളിലും ഇയാള്‍ പ്രതിയാണെന്ന് പൊലീസ് പറഞ്ഞു.
മറ്റു രണ്ട് കേസുകളിലും കൂടി പ്രതിയായ ഇയാള്‍ ജാമ്യത്തിലിറങ്ങിയ ശേഷം മുങ്ങുകയായിരുന്നു. അന്‍വറിനൊപ്പം പ്രതി പട്ടികയിലുണ്ടായിരുന്ന മറ്റുള്ളവര്‍ ശിക്ഷിക്കപ്പെട്ടു. ഇയാളെ കോടതി പിടികിട്ടാപ്പുള്ളിയായി പ്രഖ്യാപിക്കുകയായിരുന്നു.