256 ഗ്രാം എം.ഡി.എം.എ പിടികൂടിയ കേസില്‍ 3 പേര്‍ ബംഗളൂരുവില്‍ പിടിയില്‍

ഇവരെ ഹൊസ്ദുര്‍ഗ് ജുഡീഷ്യല്‍ ഒന്നാംക്ലാസ് മജിസ്ട്രേറ്റ് കോടതി റിമാണ്ട് ചെയ്തു;

Update: 2025-07-12 04:18 GMT

കാഞ്ഞങ്ങാട്: 256 ഗ്രാം എം.ഡി.എം.എ പിടികൂടിയ കേസില്‍ മൂന്ന് പ്രതികള്‍ ബംഗളൂരുവില്‍ പൊലീസ് പിടിയിലായി. കൂത്തുപറമ്പ് അടിയറപ്പാറ സ്വദേശി കെ.പി മുഹമ്മദ് അജ് മല്‍ കരീം(26), പാലക്കാട് മണ്ണാര്‍ക്കാട് കോള്‍പ്പാടം സ്വദേശി വി.പി ജംഷാദ്(31), മണ്ണാര്‍ക്കാട് കുഞ്ചക്കോട് സ്വദേശി ഫായിസ്(26) എന്നിവരെയാണ് ബേക്കല്‍ പൊലീസ് അറസ്റ്റ് ചെയ്തത്. ഇവരെ ഹൊസ്ദുര്‍ഗ് ജുഡീഷ്യല്‍ ഒന്നാംക്ലാസ് മജിസ്ട്രേറ്റ്(രണ്ട്) കോടതി റിമാണ്ട് ചെയ്തു.


പെരിയ മുത്തനടുക്കം പുളിക്കാലില്‍ കാറില്‍ കടത്തുകയായിരുന്ന എം.ഡി.എം.എയുമായി ആദ്യം അറസ്റ്റിലായ രണ്ടുപേരെയും കഴിഞ്ഞ ദിവസം അറസ്റ്റിലായ യുവാവിനെയും ചോദ്യം ചെയ്തപ്പോഴാണ് കൂടുതല്‍ പ്രതികളെ കുറിച്ചുള്ള സൂചന പൊലീസിന് ലഭിച്ചത്. ബേക്കല്‍ ഡി.വൈ.എസ്.പി വി.വി മനോജിന്റെ നേതൃത്വത്തിലാണ് കേസില്‍ അന്വേഷണം നടത്തുന്നത്.

നേരത്തെ അറസ്റ്റിലായ പ്രതികളില്‍ നിന്നും ലഭിച്ച വിവരങ്ങളുടെ അടിസ്ഥാനത്തില്‍ നടത്തിയ അന്വേഷണത്തിനൊടുവിലാണ് മൂന്നു പ്രതികള്‍ ബംഗളൂരുവില്‍ പിടിയിലായത്. ഇതോടെ കേസില്‍ അറസ്റ്റിലായവരുടെ എണ്ണം ആറായി. ഇന്‍സ്പെക്ടര്‍ എം.വി ശ്രീദാസിന്റെ നേതൃത്വത്തിലുള്ള പൊലീസ് സംഘമാണ് ബംഗളൂരുവിലെത്തി പ്രതികളെ പിടികൂടിയത്.

Similar News