പരപ്പയില്‍ നിന്ന് കാണാതായ 25 കാരന്‍ കോയമ്പത്തൂരില്‍ ട്രെയിന്‍ തട്ടി മരിച്ച നിലയില്‍
കനകപ്പള്ളിയിലെ സന്തോഷ്- ശ്രീജ ദമ്പതികളുടെ മകന്‍ അഭിമന്യു ആണ് മരിച്ചത്;
By : Online correspondent
Update: 2025-10-27 04:57 GMT
കാഞ്ഞങ്ങാട് : പരപ്പ കനകപ്പള്ളിയില്‍ നിന്ന് കാണാതായ യുവാവിനെ കോയമ്പത്തൂരില്‍ ട്രെയിന്‍ തട്ടി മരിച്ച നിലയില്‍ കണ്ടെത്തി. കനകപ്പള്ളിയിലെ സന്തോഷ്- ശ്രീജ ദമ്പതികളുടെ മകന്‍ അഭിമന്യു(25) ആണ് മരിച്ചത്. അഭിമന്യുവിനെ കാണാതായതിനെ തുടര്‍ന്ന് ബന്ധുക്കള്‍ വെള്ളരിക്കുണ്ട് പൊലീസില്‍ പരാതി നല്‍കിയിരുന്നു.
പൊലീസ് അന്വേഷിച്ചു വരുന്നതിനിടെയാണ് ഞായറാഴ്ച ഉച്ചയോടെ കോയമ്പത്തൂരില്‍ ട്രെയിന്‍ തട്ടി മരിച്ചതായി ബന്ധുക്കള്‍ക്ക് വിവരം ലഭിച്ചത്. സഹോദരങ്ങള്‍: അഭയ, കൃഷ്ണന്‍.