16കാരിയെ പീഡിപ്പിച്ച കേസില്‍ രണ്ടുപേര്‍ അറസ്റ്റില്‍
കണ്ണൂര്‍ നടുവിലെ വൈഷ്ണവ്, അശ്വിന്‍ റോഷന്‍ എന്നിവരെയാണ് അറസ്റ്റ് ചെയ്തത്;
By : Online correspondent
Update: 2025-10-27 06:51 GMT
കാസര്‍കോട് : 16കാരിയെ പീഡിപ്പിച്ച കേസില്‍ രണ്ട് പ്രതികളെ പൊലീസ് അറസ്റ്റ് ചെയ്തു. കണ്ണൂര്‍ നടുവിലെ വൈഷ്ണവ്(20), കണ്ണൂരിലെ അശ്വിന്‍ റോഷന്‍(22) എന്നിവരെയാണ് അറസ്റ്റ് ചെയ്തത്. കാസര്‍കോട് ടൗണ്‍ പൊലീസ് സ്റ്റേഷന്‍ പരിധിയില്‍ താമസിക്കുന്ന പെണ്‍കുട്ടിയുടെ പരാതിയില്‍ രണ്ടുപേര്‍ക്കുമെതിരെ പോക്സോ നിയമപ്രകാരമാണ് കേസെടുത്തത്.
കഴിഞ്ഞ ദിവസം രാവിലെ സ്‌കൂളിലേക്ക് പോയ പെണ്‍കുട്ടി തിരിച്ചെത്താതിരുന്നതിനെ തുടര്‍ന്ന് മാതാവ് നല്‍കിയ പരാതിയില്‍ കേസെടുത്ത പൊലീസ് നടത്തിയ അന്വേഷണത്തില്‍ വൈഷ്ണവും അശ്വിന്‍ റോഷനും പതിനാറുകാരിയെ പീഡിപ്പിച്ചെന്ന് വ്യക്തമാവുകയായിരുന്നു. തുടര്‍ന്ന് പെണ്‍കുട്ടിയുടെ മൊഴി പ്രകാരം പൊലീസ് ഇരുവര്‍ക്കുമെതിരെ കേസെടുക്കുകയായിരുന്നു.