നിരവധി മയക്കുമരുന്ന് കേസുകളില്‍ പ്രതികളായ 2 പേര്‍ പിറ്റ് എന്‍.ഡി.പി.എസ് ആക്ട് പ്രകാരം അറസ്റ്റില്‍

സംസ്ഥാന സര്‍ക്കാര്‍ ഉത്തരവ് പ്രകാരം അറസ്റ്റ് ചെയ്ത പ്രതികളെ തിരുവനന്തപുരം പൂജപ്പുര സെന്‍ട്രല്‍ ജയിലില്‍ തടങ്കലില്‍ പാര്‍പ്പിച്ചു;

Update: 2025-10-11 04:41 GMT

കാസര്‍കോട്: നിരവധി മയക്കുമരുന്ന് കേസുകളില്‍ പ്രതികളായ രണ്ടുപേര്‍ പിറ്റ് എന്‍.ഡി.പി.എസ് ആക്ട് പ്രകാരം അറസ്റ്റില്‍. ബദിയടുക്ക മൂക്കംപാറ സ്വദേശി അലക്സ് ചാക്കോ(28) യെ ബദിയടുക്ക പൊലീസും കാഞ്ഞങ്ങാട് പടന്നക്കാട് സ്വദേശി പി വിഷ്ണുവിനെ(29) നീലേശ്വരം പൊലീസുമാണ് അറസ്റ്റ് ചെയ്തത്. സംസ്ഥാന സര്‍ക്കാര്‍ ഉത്തരവ് പ്രകാരം അറസ്റ്റ് ചെയ്ത പ്രതികളെ തിരുവനന്തപുരം പൂജപ്പുര സെന്‍ട്രല്‍ ജയിലില്‍ തടങ്കലില്‍ പാര്‍പ്പിച്ചു.

ഇരുവരും നിരവധി മയക്കു മരുന്ന് കേസുകളില്‍ പ്രതികളാണെന്ന് പൊലീസ് പറഞ്ഞു. ഇതോടെ ജില്ലയില്‍ ഒന്‍പത് പേരാണ് ഈ ആക്ട് പ്രകാരം അറസ്റ്റിലായത്. ജില്ലാ പൊലീസ് മേധാവി ബി.വി വിജയഭരത് റെഡ്ഡിയുടെ നിര്‍ദ്ദേശപ്രകാരം കാസര്‍കോട് എ.എസ്.പി ഡോ. നന്ദഗോപന്‍, കാഞ്ഞങ്ങാട് ഡി.വൈ.എസ്.പി സി.കെ സുനില്‍ കുമാര്‍ എന്നിവരുടെ മേല്‍നോട്ടത്തില്‍ നീലേശ്വരം ഇന്‍സ്‌പെക്ടര്‍ നിബിന്‍ ജോയ്, ബദിയടുക്ക സബ് ഇന്‍സ്പെക്ടര്‍ ടി. അഖില്‍ എന്നിവരാണ് പ്രതികളെ അറസ്റ്റ് ചെയ്തത്.

Similar News