ഷോര്‍ട്ട് സര്‍ക്യൂട്ട്: വാഷിംഗ് മെഷീനില്‍ നിന്ന് തീ പടര്‍ന്നു; ജനല്‍ ചില്ലുകള്‍ പൊട്ടിത്തെറിച്ചു

By :  Sub Editor
Update: 2025-08-29 09:41 GMT

തീ അണക്കാനുള്ള ഫയര്‍ഫോഴ്‌സിന്റെ ശ്രമം

കോളിയടുക്കം: ഷോര്‍ട്ട് സര്‍ക്യൂട്ടിനെതിരെ തുടര്‍ന്ന് വാഷിംഗ് മെഷീനില്‍ നിന്ന് തീ പടര്‍ന്ന് വീട്ടില്‍ തീ പിടിത്തമുണ്ടായി. ഇന്നലെ ഉച്ചയോടെ കക്കണ്ടം ബേനൂര്‍ റോഡിലെ അബ്ദുല്‍ വാജിദിന്റെ വീട്ടിലാണ് തീപിടിത്തമുണ്ടായത്. വാജിദിന്റെ ഭാര്യ ശബാന മെഷീനില്‍ തുണികള്‍ അലക്കാനിട്ട് താഴത്തെ നിലയില്‍ അടുക്കളയില്‍ ജോലി ചെയ്യുന്നതിനിടെയാണ് വാഷിംഗ് മെഷിന്‍ കത്തിയതായി അറിയുന്നത്. ഉടനെ ഭര്‍ത്താവിനെയും തുടര്‍ന്ന് കാസര്‍കോട് ഫയര്‍ഫോഴ്‌സിനെയും വിവരം അറിയിച്ചു. സ്റ്റേഷന്‍ ഓഫീസര്‍ കെ. ഹര്‍ഷയുടെയും സീനിയര്‍ ഫയര്‍ ആന്റ് റെസ്‌ക്യൂ ഓഫീസര്‍ വി.എന്‍ വേണുഗോപാലിന്റെയും നേതൃത്വത്തില്‍ സേനയെത്തിയാണ് തീ അണച്ചത്. മുകളിലത്തെ നിലയിലെ അഞ്ചോളം ജനല്‍ ക്ലാസുകള്‍ തീയുടെ ചൂടില്‍ പൊട്ടിത്തെറിച്ചു. ചുമരുകളുടെ പ്ലാസ്റ്ററിംഗ് അടര്‍ന്നുവീഴുകയും ചെയ്തു. ഒരു മണിക്കൂര്‍ ശ്രമഫലമായാണ് തീയണച്ചത്. വാഷിംഗ് മെഷീന്‍, ഫാന്‍, ലാപ്‌ടോപ്പ്, ഡ്രസ്സുകള്‍ എന്നിവ പൂര്‍ണമായും കത്തി നശിച്ചു. 2 ലക്ഷം രൂപയുടെ നഷ്ടം കണക്കാക്കുന്നു.


Similar News