കാസര്‍കോട്: ചട്ടഞ്ചാല്‍ കുന്നാറ വ്യവസായ ശാലക്ക് സമീപം തീപിടിച്ചു. അഗ്‌നിരക്ഷാസേന എത്തി തീയണച്ചു. ഇന്നലെയാണ് പുല്ലിന് തീപിടിച്ചത്. സമീപത്ത് നിരവധി വ്യവസായ ശാലകള്‍ പ്രവര്‍ത്തിക്കുന്നുണ്ട്. സമയോചിതമായ തീയണച്ചതിനാല്‍ വലിയ അപകടം ഒഴിവായി. സമീപത്ത് ജില്ലാ പഞ്ചായത്തിന്റെ അധീനതയിലുള്ള മൂന്ന് കെട്ടിടങ്ങളുമുണ്ട്. ഒരു കെട്ടിടത്തില്‍ പെയിന്റ് ഉണ്ടാക്കുന്ന കെമിക്കലുകളാണ് ഉള്ളത്. ഉടമ മരിച്ചതിനാല്‍ അത് പൂട്ടിക്കിടക്കുകയാണ്. ഇവിടേക്ക് തീ പടര്‍ന്നിരുന്നെങ്കില്‍ വലിയ ദുരന്തം സംഭവിക്കുമായിരുന്നു. പുല്ലിലേക്ക് ആരോ തീയിട്ടതാണെന്നാണ് സംശയം.