ഭാര്യയെ ആസിഡൊഴിച്ച് കൊലപ്പെടുത്താന്‍ ശ്രമിച്ച കേസില്‍ ഭര്‍ത്താവ് റിമാണ്ടില്‍
ബേഡകം: ഭാര്യയെ ആസിഡൊഴിച്ച് വധിക്കാന്‍ ശ്രമിച്ച കേസില്‍ ഭര്‍ത്താവിനെ കോടതി റിമാണ്ട് ചെയ്തു. ബേഡഡുക്ക ചെമ്പക്കാടിലെ വാവടുക്കം പി. ജാനകി (59)ക്ക് നേരെ ആസിഡാക്രമണം നടത്തിയ കേസില്‍ പ്രതിയായ വാവടുക്കത്തെ പി. രവീന്ദ്രനെ (65)യാണ് കോടതി രണ്ടാഴ്ചത്തേക്ക് റിമാണ്ട് ചെയ്തത്. ജാനകിയുടെ സഹോദരിയുടെ മകന്‍ ചെമ്പക്കാടിലെ സുരേഷ്ബാബു(35)വിനും ആസിഡാക്രമണത്തില്‍ പൊള്ളലേറ്റു. മദ്യലഹരിയിലെത്തിയ രവീന്ദ്രന്‍ വീട്ടുമുറ്റത്ത് പാത്രം കഴുകുകയായിരുന്ന ജാനകിയുടെ ദേഹത്തേക്ക് ആസിഡൊഴിക്കുകയായിരുന്നു. ജാനകിയുടെ നിലവിളി കേട്ടെത്തിയ സുരേഷ് ബാബുവിന്റെ ദേഹത്തും രവീന്ദ്രന്‍ ആസിഡൊഴിച്ചു. പൊള്ളലേറ്റ രണ്ടുപേരും ആസ്പത്രിയില്‍ ചികില്‍സയിലാണ്. ജാനകിയുടെ പരാതിയില്‍ വധശ്രമത്തിന് കേസെടുത്ത ബേഡകം പൊലീസ് ഇന്നലെ രാവിലെയാണ് പ്രതിയെ അറസ്റ്റ് ചെയ്തത്. തുടര്‍ന്ന് കോടതിയില്‍ ഹാജരാക്കുകയായിരുന്നു.