ജോലിക്കിടെ നെഞ്ചുവേദന അനുഭവപ്പെട്ട കായിക അധ്യാപകന്‍ കുഴഞ്ഞുവീണ് മരിച്ചു

മാല്‍പെ നാരായണഗുരു സ്‌കൂളിലെ കായിക അധ്യാപകന്‍ ഗണേഷ് ദേവഡിഗ മാര്‍പ്പള്ളി ആണ് മരിച്ചത്;

Update: 2025-11-20 06:17 GMT

ഉഡുപ്പി: ജോലിക്കിടെ നെഞ്ചുവേദന അനുഭവപ്പെട്ട കായിക അധ്യാപകന്‍ കുഴഞ്ഞുവീണ് മരിച്ചു. മാല്‍പെ നാരായണഗുരു സ്‌കൂളിലെ കായിക അധ്യാപകന്‍ ഗണേഷ് ദേവഡിഗ മാര്‍പ്പള്ളി (51) ആണ് മരിച്ചത്. ആലുവൂര്‍ ഗ്രാമപഞ്ചായത്ത് മുന്‍ അംഗം കൂടിയായിരുന്നു. ബുധനാഴ്ച രാവിലെയാണ് സംഭവം.

പതിവുപോലെ ഗണേഷ് സ്‌കൂളില്‍ എത്തിയെങ്കിലും ജോലിക്കിടെ നെഞ്ചുവേദന അനുഭവപ്പെടുകയും കുഴഞ്ഞുവീഴുകയുമായിരുന്നു. ഉടന്‍ തന്നെ സഹപ്രവര്‍ത്തകര്‍ അദ്ദേഹത്തെ മണിപ്പാല്‍ ആശുപത്രിയിലേക്ക് കൊണ്ടുപോയി. ഡോക്ടര്‍മാര്‍ രക്ഷപ്പെടുത്താന്‍ കിണഞ്ഞുപരിശ്രമിച്ചെങ്കിലും മരണം സംഭവിച്ചു.

മാര്‍പ്പള്ളി സ്വദേശിയായ അദ്ദേഹം പ്രാദേശിക സുഹൃത്തുക്കളുടെ സംഘടനകള്‍, ഭജന്‍ മണ്ഡലി, ഗഡ്ഡിഗെ അമ്മാനവാര കമ്മിറ്റി എന്നിവയില്‍ സജീവമായി പങ്കെടുത്തതിലൂടെ പ്രശസ്തനായിരുന്നു. ഭാര്യയും രണ്ട് കുട്ടികളും ഉണ്ട്.

Similar News