ബെല്‍ത്തങ്ങാടിയില്‍ ഓട്ടോറിക്ഷ നിയന്ത്രണം വിട്ട് മറിഞ്ഞ് 12 കാരന്‍ മരിച്ചു; 5 പേര്‍ക്ക് പരിക്ക്

ബെല്‍ത്തങ്ങാടി നാവൂരിലെ കുണ്ടഡ് കയില്‍ താമസിക്കുന്ന ഗണേഷിന്റെ മകന്‍ തന്‍വിത് ആണ് മരിച്ചത്‌;

Update: 2025-11-17 10:43 GMT

ബെല്‍ത്തങ്ങാടി: ബെല്‍ത്തങ്ങാടിയില്‍ ഓട്ടോറിക്ഷ നിയന്ത്രണം വിട്ട് മറിഞ്ഞ് 12 കാരന്‍ മരിച്ചു, 5 പേര്‍ക്ക് പരിക്കേറ്റു. ലൈല ഗ്രാമത്തിലെ കുട്രോട്ടു-ടിബി ക്രോസ് റോഡിലെ ഹൊക്കിലയില്‍ ഞായറാഴ്ച രാത്രിയാണ് അപകടം സംഭവിച്ചത്. ബെല്‍ത്തങ്ങാടി നാവൂരിലെ കുണ്ടഡ് കയില്‍ താമസിക്കുന്ന ഗണേഷിന്റെ മകന്‍ തന്‍വിത് (12) ആണ് മരിച്ചതെന്ന് തിരിച്ചറിഞ്ഞു.

നാവൂര്‍ സ്വദേശിയായ ശശി ഓടിച്ചിരുന്ന ഓട്ടോറിക്ഷയാണ് അപകടത്തില്‍പ്പെട്ടത്. അപകടത്തില്‍ ഗുരുതരമായി പരിക്കേറ്റ തന്‍വിതിനെ സ്വകാര്യ ആശുപത്രിയിലേക്ക് കൊണ്ടുപോകുന്നതിനിടെയാണ് മരണം സംഭവിച്ചത്. വാഹനത്തില്‍ സഞ്ചരിച്ചിരുന്ന മറ്റ് അഞ്ച് പേരെയും പരിക്കേറ്റ് അടുത്തുള്ള ആശുപത്രിയില്‍ പ്രവേശിപ്പിച്ചു.

ലക്ഷ ദീപോത്സവത്തിനായി ശ്രീ ക്ഷേത്ര ധര്‍മ്മസ്ഥലയിലേക്ക് പോകുന്നതിനിടെയാണ് അപകടം സംഭവിച്ചത്. സംഭവത്തില്‍ ബെല്‍ത്തങ്ങാടി ട്രാഫിക് പൊലീസ് കേസെടുത്ത് അന്വേഷണം ആരംഭിച്ചു.

Similar News